Kerala CAG Report highlighting financial liabilities and budget management concerns
Kerala CAG Report സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനാൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ധനമാനേജ്മെന്റ്, കടബാധ്യതകൾ, വരവ്-ചെലവ് കണക്കുകൾ എന്നിവ സംബന്ധിച്ച കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്.
സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള പ്രധാന കണ്ടെത്തലുകൾ | Kerala CAG Report
#CAGReport #KeralaEconomy #FinancialCrisis #KIIFB #CMDRF #KeralaAssembly #FinanceManagement #BreakingNews
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ധനമാനേജ്മെന്റിലെ വൻ പാളിച്ചകളും തുറന്നുകാട്ടുന്ന 2024-25 വർഷത്തെ സിഎജി (കംപ്ലോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. ബജറ്റിന് പുറമെയുള്ള ഓഫ് ബഡ്ജറ്റ് കടമെടുപ്പുകൾ സംസ്ഥാനത്തിന് വലിയ ബാദ്ധ്യത വരുത്തിവെച്ചതായാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നിലവിൽ 39,230 കോടി രൂപയാണ് ഇത്തരത്തിലുള്ള ഓഫ് ബഡ്ജറ്റ് കടബാദ്ധ്യത. സംസ്ഥാനത്ത് കിഫ്ബിയും (KIIFB) സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും ഖജനാവിന് വൻ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. ഇതുകൂടാതെ, റവന്യു കമ്മിയും ധനക്കമ്മിയും ബോധപൂർവ്വം കുറച്ചുകാണിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 262.06 കോടി രൂപ സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിലേക്ക് ക്രമരഹിതമായി വകമാറ്റിയെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു. തീർപ്പാക്കാത്ത മറ്റ് ബാദ്ധ്യതകൾ മാത്രം 3,511 കോടിയോളമുണ്ടെന്നാണ് കണക്കുകൾ.
സഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നപ്പോൾ, റവന്യു വരവിൽ വെറും 0.30 ശതമാനത്തിന്റെ വളർച്ച മാത്രമാണ് ഉണ്ടായത്. ഇതേസമയം കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ വൻ കുറവുണ്ടായതും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി. എന്നാൽ വരവ് കുറഞ്ഞിട്ടും ചെലവുകൾ നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല; മൊത്തം ചെലവിൽ 8.97 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ആകെ റവന്യൂ ചെലവിന്റെ 64.40 ശതമാനവും മൊത്തം വരവിന്റെ 80 ശതമാനത്തോളവും ശമ്പളം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. മുൻ സർക്കാരിന്റെ കാലത്തെ ധനമാനേജ്മെന്റിലെ വീഴ്ചകളാണ് ഈ സാമ്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടിയതെന്നും റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Comptroller and Auditor General of India (CAG) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


