Kerala Assembly Debate on health department and political exchange in assembly
Kerala Assembly Debate ചർച്ചയിൽ സംസ്ഥാനത്തെ ആരോഗ്യരംഗവും പകർച്ചവ്യാധി നിയന്ത്രണ നടപടികളും പ്രധാന വിഷയങ്ങളായി. ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള കടുത്ത വാദപ്രതിവാദങ്ങളാണ് നിയമസഭയിൽ അരങ്ങേറിയത്.
ആരോഗ്യരംഗത്തെ ചർച്ചകൾ ചൂടുപിടിച്ചു | Kerala Assembly Debate
#KeralaAssembly #KMuraleedharan #PAMohamedRiyas #KeralaPolitics #HealthDepartment #Niyamasabha #AssemblyDebate #KeralaNews #UDFvsLDF #PoliticalWarOfWords
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി വ്യാപനത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ രൂക്ഷമായ രാഷ്ട്രീയ വാക്പോര്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് 35 ദിവസം പിന്നിടുമ്പോൾ ആരോഗ്യവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും വൻ കെടുകാര്യസ്ഥതയാണ് നിലനിൽക്കുന്നതെന്നും പ്രതിപക്ഷ എംഎൽഎ പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഒരു മുന്നണി ഭരിക്കുന്നത് കൊണ്ടല്ല. ലോകമാകെ അംഗീകരിച്ച കേരള മോഡൽ ആരോഗ്യമേഖലയെ ഈ 35 ദിവസത്തെ ഭരണം കൊണ്ട് യുഡിഎഫ് കൈവിട്ടെന്നും, മറ്റ് വകുപ്പുകളുമായി യാതൊരു ഏകോപനവുമില്ലാതെ ചികിത്സാപ്പിഴവുകളുടെ പരമ്പരയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും റിയാസ് സഭയിൽ തുറന്നടിച്ചു. കൂടാതെ, എൽഡിഎഫിന്റെ 101 സീറ്റുകളേക്കാൾ വലുതാണ് തങ്ങളുടെ 35 ദിവസത്തെ ഭരണമെന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണങ്ങൾക്ക് തനത് ശൈലിയിൽ മൂർച്ചയേറിയ മറുപടിയാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ സഭയിൽ നൽകിയത്. പ്രതിപക്ഷം പറയുന്നത്ര ഭീകരാന്തരീക്ഷം കേരളത്തിലോ ആരോഗ്യവകുപ്പിലോ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, കഴിഞ്ഞ പത്ത് വർഷത്തെ റീൽസ് കാണലും അഞ്ചുവർഷത്തെ വീണമീട്ടലുമായിരുന്നു ആരോഗ്യവകുപ്പ് നേരിട്ടിരുന്ന യഥാർത്ഥ പ്രശ്നമെന്ന് മുൻ സർക്കാരുകളെ പരിഹസിച്ച് മറുപടി നൽകി. പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭരണം മാറിയതറിയാതെ ചില ഉദ്യോഗസ്ഥർ പഴയ ഭരണാധികാരികളോട് കൂറ് കാണിക്കാൻ ശ്രമിച്ചപ്പോൾ അവരെ കസേര മാറ്റിയിരുത്തിയിട്ടുണ്ടെന്നും, സിസ്റ്റത്തോട് സഹകരിക്കാത്ത ഒരു ഉദ്യോഗസ്ഥനും കസേരയിൽ ഇരിക്കില്ലെന്നും ഭാവിയിലും ഇത്തരം നടപടികൾ തുടരുമെന്നും മന്ത്രി കെ. മുരളീധരൻ കർശന മുന്നറിയിപ്പ് നൽകി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Legislative Assembly സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


