Kerala AIIMS Update with 100 MBBS seats and central health ministry support
Kerala AIIMS Update കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് നിർണായകമായ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തുവന്നത്. മെഡിക്കൽ സീറ്റ് വർധനയ്ക്കൊപ്പം എയിംസ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ വിവിധ ആവശ്യങ്ങൾക്കും കേന്ദ്രതലത്തിൽ പിന്തുണ ഉറപ്പാക്കുന്നതായാണ് വിവരം.
മെഡിക്കൽ വിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലയ്ക്കും പുതിയ പ്രതീക്ഷ | Kerala AIIMS Update
തലസ്ഥാനത്തെ കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിൽ അടുത്ത അധ്യയനവർഷം മുതൽ 100 എം.ബി.ബി.എസ്. സീറ്റുകളിൽ പ്രവേശനം അനുവദിക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ തത്ത്വത്തിൽ അംഗീകാരം നൽകി. ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഈ സന്തോഷവാർത്ത അറിയിച്ചത്. കൂടാതെ, കേരളത്തിന് ഏറെക്കാലമായുള്ള ആവശ്യമായ എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും, ഇന്ത്യയിലെ ആദ്യത്തെ ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ടിനായി ഉടൻ പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
ഇതിനുപുറമെ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് കരുത്തുപകരുന്ന നിരവധി പ്രഖ്യാപനങ്ങളും ചർച്ചയിൽ ഉണ്ടപ്പട്ടു. എല്ലാ ജില്ലകളിലും ട്രോമാകെയർ സെന്ററുകൾ സ്ഥാപിക്കുക, പെൺകുട്ടികൾക്കുള്ള എച്ച്.പി.വി. വാക്സിന് കേന്ദ്രസഹായം ലഭ്യമാക്കുക, മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കുക, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കൂടുതൽ സഹായം നൽകുക തുടങ്ങിയ കാര്യങ്ങൾ കേന്ദ്രം പരിഗണിക്കും. എൻ.എച്ച്.എം. ഫണ്ട് വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യവും അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി പ്രത്യേകം അഭിനന്ദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Ministry of Health and Family Welfare സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


