KC Venugopal with Congress leaders amid Kerala chief minister discussions
കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പരസ്യ പിന്തുണയുമായി പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭൻ. വാർത്തകളുടേയും വ്യക്തി ബന്ധങ്ങളുടേയും അടിസ്ഥാനത്തിൽ താൻ ഒന്നാം സ്ഥാനം നൽകുന്നത് വേണുഗോപാലിനാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് അദ്ദേഹമെന്നും, ഭാവി ഇന്ത്യൻ ഭരണാധികാരിയാകാൻ പോകുന്ന രാഹുലിനെ പിന്നിൽ നിന്ന് നയിക്കുന്നത് കെ.സിയാണെന്നും പത്മനാഭൻ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്കായി media7news.com-ൽ വായിക്കുക സന്ദർശിക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി തനിക്ക് അടുത്ത ബന്ധമില്ലെന്ന് പറഞ്ഞ പത്മനാഭൻ, വേണുഗോപാലിനെ പിന്തുണയ്ക്കുന്നത് അദ്ദേഹം തന്റെ നാട്ടുകാരനായതുകൊണ്ടല്ലെന്നും അദ്ദേഹത്തിന്റെ ഗുണങ്ങൾ കൊണ്ടാണെന്നും കൂട്ടിച്ചേർത്തു. പാവങ്ങളോടുള്ള കരുണയും പാർലമെന്റിലെ മികച്ച പ്രവർത്തന പരിചയവും അദ്ദേഹത്തിന്റെ അർഹത വർദ്ധിപ്പിക്കുന്നു. എംപി സ്ഥാനം രാജി വെക്കേണ്ടി വരുമെന്ന വാദത്തിൽ കഴമ്പില്ലെന്നും ഉപതിരഞ്ഞെടുപ്പ് ചെലവ് ഒരു തടസ്സമായി കാണേണ്ടതില്ലെന്നും ടി. പത്മനാഭൻ വ്യക്തമാക്കി.വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് https://www.inc.in സന്ദർശിക്കുക.


