Flex boards against Kadakampally Surendran in Kazhakoottam
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കഴക്കൂട്ടം നിയസഭാ മണ്ഡലത്തിൽ സിപിഎമ്മിനുള്ളിലെ വിഭാഗീയത പരസ്യമാകുന്നു. മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ കുളത്തൂർ ജംഗ്ഷനിലാണ് ‘കുളത്തൂർ സഖാക്കൾ’ എന്ന പേരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് CPM സന്ദർശിക്കാം.
“പാർട്ടിയാണ് വേണ്ടത്, വ്യക്തികളല്ല” എന്ന തലക്കെട്ടോടെയുള്ള ഫ്ലക്സിൽ കടകംപള്ളി സുരേന്ദ്രന്റെയും കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം ശ്യാം മോഹന്റെയും ചിത്രങ്ങളുണ്ട്. “പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ, നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചുതരൂ” എന്ന വാചകങ്ങൾ പാർട്ടി നേതൃത്വത്തോടുള്ള കടുത്ത അമർഷമാണ് രേഖപ്പെടുത്തുന്നത്. ഇവിടെ കാണുക
മുൻപ് പാർട്ടി വിട്ടുപോയ ചിലരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കുളത്തൂരിലും കഴക്കൂട്ടം ഏരിയാ കമ്മിറ്റിയിലും നിലനിന്നിരുന്ന തർക്കങ്ങളാണ് ഇപ്പോൾ പരസ്യ പ്രതികരണത്തിലേക്ക് നീങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കുളത്തൂർ, ആറ്റിപ്ര മേഖലകളിൽ സിപിഎം നേരിട്ട കനത്ത തോൽവിയും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിലുണ്ടായ കുറവുമാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. വരും ദിവസങ്ങളിൽ പാർട്ടിയിൽ ഇത് വലിയ ചർച്ചകൾക്ക് വഴിമാറുമെന്ന് ഉറപ്പാണ്.


