Karuppu box office success starring Suriya and Trisha
തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറി നടൻ സൂര്യയുടെ ‘കറുപ്പ്’. ലോകവ്യാപകമായി 207 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രം സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഈ മാസ് ആക്ഷൻ എന്റർടെയ്നർ കേരളത്തിലും വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. പത്തു വർഷങ്ങൾക്കു ശേഷമാണ് ഒരു സൂര്യ ചിത്രം കേരളത്തിൽ ഇത്രയും ഗംഭീര വരവേൽപ്പ് നേടുന്നത്. ഇതിനോടകം തന്നെ 10 കോടിയിലേറെ രൂപയാണ് ചിത്രം കേരളത്തിൽ നിന്ന് മാത്രം ഗ്രോസ് കളക്ഷനായി സ്വന്തമാക്കിയത്. (Karuppu Box Office)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
IMDb
സന്ദർശിക്കാം.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയെത്തിയ ചിത്രം തിയേറ്ററുകളിൽ വലിയ ആഘോഷാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ‘കറുപ്പ്’ വെറുമൊരു വാണിജ്യ സിനിമയല്ലെന്നും, ചിത്രത്തിന്റെ അവസാനത്തെ പത്തു മിനിറ്റിൽ സൂര്യയുടേത് അതിഗംഭീര പ്രകടനമാണെന്നും നടി ജ്യോതിക അഭിപ്രായപ്പെട്ടു. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ സായ് അഭ്യാങ്കർ സംഗീതം നിർവ്വഹിച്ച ചിത്രത്തിൽ ഇന്ദ്രൻസ്, സ്വാസിക, ശിവദ, നാട്ടി തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഇവിടെ കാണുക


