Karunya Scheme Crisis affecting private hospitals
കേരളത്തിലെ പാവപ്പെട്ട ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൂർണ്ണമായി താളംതെറ്റുന്നു. പദ്ധതി വകയിൽ സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക തുക 1500 കോടി രൂപ കടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത്രയും ഭീമമായ തുക കുടിശ്ശികയായതോടെ ദൈനംദിന പ്രവർത്തനങ്ങളും മരുന്ന് വാങ്ങലും പ്രതിസന്ധിയിലായെന്ന് കാണിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ രംഗത്തെത്തിക്കഴിഞ്ഞു. കുടിശ്ശിക തീർക്കാത്ത പക്ഷം പദ്ധതിയിൽ നിന്നും പിന്മാറെന്നും രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നത് നിർത്തിവെക്കുമെന്നുമാണ് ആശുപത്രികളുടെ മുന്നറിയിപ്പ്.
സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായ ഫണ്ട് കൈമാറ്റം ഉണ്ടായില്ലെങ്കിൽ സാധാരണക്കാരായ രോഗികളുടെ തുടർചികിത്സയും ശസ്ത്രക്രിയകളും പൂർണ്ണമായി മുടങ്ങുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കാരുണ്യ കാർഡുമായി എത്തുന്ന രോഗികളെ മിക്ക സ്വകാര്യ ആശുപത്രികളും ഇപ്പോൾത്തന്നെ മടക്കി അയച്ചു തുടങ്ങിയതായും ആക്ഷേപമുണ്ട്. റഫറൽ ലഭിച്ച് എത്തുന്ന പാവപ്പെട്ട രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് സൗകര്യമില്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. ആരോഗ്യവകുപ്പും ധനവകുപ്പും അടിയന്തരമായി ഇടപെട്ട് ഈ വൻ തുക അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ആരോഗ്യമേഖല വലിയൊരു അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമെന്നുറപ്പാണ്. (Karunya Scheme Crisis)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
State Health Agency Kerala
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


