Kannur Violence Shock

തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഉറപ്പായതോടെ കണ്ണൂർ ജില്ലയിൽ സി.പി.എം ക്രിമിനൽ സംഘം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പയ്യന്നൂർ, മയ്യിൽ, തളിപ്പറമ്പ് തുടങ്ങിയ മേഖലകളിൽ യു.ഡി.എഫ് പ്രവർത്തകർക്കും സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നവർക്കും നേരെ അക്രമം തുടരുകയാണ്. ടി. പുരുഷോത്തമന്റെ വീടും വാഹനവും തകർക്കുകയും, ചുമരെഴുത്തുകൾ നശിപ്പിക്കുകയും കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുകയും ചെയ്തു. പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യു.ഡി.എഫ് ബൂത്ത് ഏജന്റുമാർക്കു നേരെ നായ്ക്കുരണപ്പൊടി പ്രയോഗം പോലുള്ള പ്രാകൃത അക്രമങ്ങളാണ് നടക്കുന്നത്. ഈ അക്രമങ്ങൾക്കെതിരെ മൗനം പാലിക്കുന്ന സി.പി.എം നേതൃത്വം അക്രമികൾക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും അക്രമികളെ അമർച്ച ചെയ്യാൻ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

About The Author


