Kalyan Murder Case investigation at apartment in Maharashtra
Kalyan Murder Case മഹാരാഷ്ട്രയിൽ നടന്ന ഈ സംഭവം ഗുരുതരമായ ക്രിമിനൽ അന്വേഷണമായി മാറിയിരിക്കുകയാണ്. കൊലപാതകത്തിനുപിന്നിലെ സാഹചര്യങ്ങളും യുവതി ഉന്നയിച്ച ആരോപണങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കൊലപാതകത്തിന് പിന്നാലെ അന്വേഷണം വ്യാപകം | Kalyan Murder Case
#7LokKalyanMargProtest #RahulGandhi #CongressProtest #MallikarjunKharge #KCVenugopal #IntelligenceFailure #PMHouseProtest #SecurityLapse #DelhiNews #NationalPolitics
സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ച് കാമുകനെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിൽ തള്ളിയ ശേഷം യുവതി കടന്നുകളഞ്ഞു. മഹാരാഷ്ട്രയിലെ ഡോംബിവിലിക്ക് സമീപം കല്യാൺ ഈസ്റ്റിലെ വാടകവീട്ടിലാണ് ക്രൂരമായ സംഭവം നടന്നത്. പശ്ചിമബംഗാൾ സ്വദേശിയായ ഹമീദില്ല (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കൊൽക്കത്തയിലേക്ക് കടന്ന പ്രതി ഹസീബയ്ക്കായി (35) പോലീസ് അന്വേഷണം ഊർജിതമാക്കി.
കൊലപാതകത്തിന് ശേഷം യുവതി ഫ്ലാറ്റുടമയ്ക്ക് അയച്ച ശബ്ദസന്ദേശമാണ് സംഭവം പുറത്തറിയാൻ കാരണമായത്. രണ്ട് മാസം മുൻപാണ് കാമുകൻ തന്നെ പൂനെയിൽനിന്ന് കല്യാണിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും തന്നെയൊരു സെക്സ് റാക്കറ്റിന് വിൽക്കാനായിരുന്നു അയാളുടെ പദ്ധതിയെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ആത്മരക്ഷാർത്ഥമാണ് കൊലപാതകം നടത്തിയതെന്നും യുവതി അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപാർട്മെന്റിൽനിന്ന് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നെങ്കിലും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. യുവതിയുടെ സന്ദേശം ലഭിച്ച ഉടൻ ഫ്ലാറ്റുടമ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ടോയ്ലെറ്റിന്റെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ചാക്കിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക സംഘം കൊൽക്കത്തയിലേക്ക് തിരിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Maharashtra Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


