Isobutanol Diesel Blending initiative for diesel fuel in India
Isobutanol Diesel Blending പദ്ധതിയിലൂടെ ഡീസലിൽ ബയോ ഇന്ധനത്തിന്റെ ഉപയോഗം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം ശ്രദ്ധ നേടുകയാണ്. പരിസ്ഥിതി സൗഹൃദ ഇന്ധന നയത്തിന്റെ ഭാഗമായി ബദൽ ഇന്ധനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഡീസലിൽ ബയോ ഇന്ധന ഉപയോഗം വ്യാപിപ്പിക്കാൻ പദ്ധതി | Isobutanol Diesel Blending
#NitinGadkari #Biofuel #DieselBlending #Isobutanol #CentralGovernment #GreenEnergy #AutomobileNews #FuelUpdate #BreakingNews
വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നത് സാധാരണമായതിന് പിന്നാലെ, ഡീസലിലും ബയോ ഇന്ധനം വ്യാപകമാക്കാൻ ഉറച്ച് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ഡീസലിൽ രണ്ട് ശതമാനം ഐസോബ്യൂട്ടനോൾ ചേർത്തുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. സർക്കാരിന്റെ ബദൽ ഇന്ധന നയത്തിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
ഡീസലിൽ നേരിട്ട് എഥനോൾ ചേർക്കാൻ കഴിയില്ലെന്നതിനാലാണ് എഥനോളിൽ നിന്ന് പ്രത്യേകമായി തയ്യാറാക്കുന്ന ഐസോബ്യൂട്ടനോൾ എന്ന ബയോ ഇന്ധനം ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ പരീക്ഷണ പദ്ധതികളിൽ നിന്നും മികച്ച ഫലമാണ് ലഭിച്ചതെന്നും, ജനറേറ്ററുകൾ എഥനോളിലും ഐസോബ്യൂട്ടനോളിലും വിജയകരമായി പ്രവർത്തിച്ചതായും ഗഡ്കരി അവകാശപ്പെട്ടു. ഊർജ്ജ സാന്ദ്രത കൂടിയതും മലിനീകരണം കുറഞ്ഞതുമായ ഇന്ധനമാണ് ഐസോബ്യൂട്ടനോൾ. ഇത് വൻതോതിൽ ഉപയോഗിക്കാനായാൽ ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി വീണ്ടും കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇ 20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതായും എൻജിൻ തകരാറുകൾക്ക് കാരണമാകുന്നതായും ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ഡീസലിലും ബയോ ഇന്ധനം ചേർക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ നീക്കം.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Ministry of Road Transport and Highways സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


