International sex racket investigation in Kerala
മോഡലിങ്ങിന്റെയും മേക്കപ്പ് ആർട്ടിസ്റ്റ് ജോലികളുടെയും മറവിൽ പെൺവാണിഭവും മനുഷ്യക്കടത്തും നടത്തിയ അന്താരാഷ്ട്ര സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാർ (46) ആണെന്ന് പോലീസ് കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതിയായ ഗുരുവായൂർ സ്വദേശിനി സ്റ്റോയ്സി എന്ന സിന്ധു (56) മായി ചേർന്നാണ് ഇയാൾ ദുബായ് കേന്ദ്രീകരിച്ച് പെൺവാണിഭ ശൃംഖല വിപുലീകരിച്ചത്. മുൻപ് ദുബായിൽ ജോലിയുണ്ടായിരുന്ന ബിലാൽ, പിന്നീട് ആ ജോലി ഉപേക്ഷിച്ച് പൂർണ്ണസമയവും സെക്സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ എത്തി ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. (International Sex Racket)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
മോഡലിങ് പരസ്യങ്ങളിൽ നൽകുന്ന സിന്ധുവിന്റെ നമ്പറിലേക്ക് വിളിക്കുന്ന യുവതികളെ ബിലാൽ നേരിട്ടെത്തി കണ്ട്, കുടുംബാംഗങ്ങളുമായി സംസാരിച്ച് വിശ്വാസ്യത നേടിയെടുക്കുകയായിരുന്നു പതിവ്. തുടർന്ന് മികച്ച തൊഴിൽ വാഗ്ദാനം ചെയ്ത് ഇവരെ ദുബായിലേക്ക് കടത്തുകയും അവിടെയെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തി. നിരവധി യുവതികളാണ് ഈ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടിട്ടുള്ളത്.
ഇവിടെ കാണുക


