India Rain Disaster causing landslides and floods in Jammu Kashmir, Uttarakhand and Nagaland
India Rain Disaster രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയും ഉരുൾപൊട്ടലും ദുരന്തസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾക്കിടെ രക്ഷാപ്രവർത്തനങ്ങളും ജാഗ്രതാ നടപടികളും വിവിധ സംസ്ഥാനങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്.
കനത്ത മഴയിൽ ദുരന്തം രൂക്ഷമാകുന്നു | India Rain Disaster
#HeavyRain #FlashFloods #Landslide #JammuKashmir #Uttarakhand #Nagaland #WeatherAlert #Disaster
ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലുംപെട്ട് 22 പേർ മരിച്ചു. മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച ജമ്മു കശ്മീരിൽ മാത്രം 11 പേരാണ് ജീവനറ്റത്. പൂഞ്ച് ജില്ലയിലെ ലോറാനിൽ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ 7 പേരും, ഡോഡ ജില്ലയിൽ ബസിന് മുകളിലേക്ക് പാറക്കല്ല് പതിച്ച് രണ്ട് യാത്രക്കാരും കൊല്ലപ്പെട്ടു. പ്രളയക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള 6 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലും കനത്ത മഴയിൽ വീട് തകർന്നു വീണ് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ചു.
നാഗാലാൻഡിലെ മോൺ ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ കുട്ടി ഒഴുക്കിൽപ്പെടുകയും പിത്തോറഗഡിൽ മിന്നലേറ്റ് ഒരാൾ മരിക്കുകയും ചെയ്തു. സ്ഥിതിഗതികൾ കണക്കിലെടുത്ത് ഡെഹ്റാഡൂൺ, തെഹ്രി, ഹരിദ്വാർ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഈ ആഴ്ച അവസാനം വരെ വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് India Meteorological Department (IMD) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


