Rahul Gandhi criticism against Prime Minister
ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ പോകുകയാണെന്നും അതിന്റെ ആഘാതം വൻകിട കോർപ്പറേറ്റുകളെയല്ല, മറിച്ച് സാധാരണക്കാരെയാണ് ബാധിക്കാൻ പോകുന്നതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. [Rahul Gandhi Criticism] രാജ്യത്തെ പൗരന്മാരോട് സാമ്പത്തിക അച്ചടക്കം പാലിക്കാനും വിദേശയാത്രകൾ ഒഴിവാക്കാനും ഉപദേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിനായി പോയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian National Congress
സന്ദർശിക്കാം.
തന്റെ പാർലമെന്റ് മണ്ഡലമായ റായ്ബറേലിയിലെ പ്രശസ്തമായ ചുരുവാ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പ്രധാനമന്ത്രി ലോകത്തോട് പറയുമ്പോഴും അദ്ദേഹം തന്നെ ലോകം ചുറ്റുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. നിലവിലെ സാമ്പത്തിക ഘടന വൻ തകർച്ചയിലേക്കാണ് നീങ്ങുന്നത്. വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധി അദാനിയെയോ അംബാനിയെയോ പ്രധാനമന്ത്രിയെയോ ബാധിക്കില്ല. അവർ കൊട്ടാരങ്ങളിൽ സുരക്ഷിതരായിരിക്കും. എന്നാൽ ഉത്തർപ്രദേശിലെയും രാജ്യത്തെയും യുവാക്കളും കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളുമാണ് ഇതിന്റെ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വരികയെന്നും മുൻപൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടാൻ പോകുന്നതെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ഇവിടെ കാണുക


