Gurugram Encounter after midnight shootout involving Haryana Police and mafia gang
Gurugram Encounter രാജ്യത്തെ നിയമ-സുരക്ഷാ സംവിധാനങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്ന സംഭവമായി മാറിയിരിക്കുകയാണ്. ഗുരുഗ്രാമിൽ നടന്ന അർദ്ധരാത്രി വെടിവെപ്പിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ അന്വേഷണം ശക്തമാക്കി.
പൊലീസും ഗുണ്ടാസംഘവും നേർക്കുനേർ | Gurugram Encounter
#GurugramEncounter #GurugramNews #Encounter #MafiaGang #DeepakNandal #HaryanaPolice #CrimeNews #Shootout #LawAndOrder
ഹരിയാനയിലെ ഗുരുഗ്രാമിൽ പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ നാല് മാഫിയാ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു. വിദേശത്തിരുന്ന് അധോലോക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ ദീപക് നന്ദാലിന്റെ സംഘത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിൽ രാത്രി 11.30 ഓടെയായിരുന്നു സംഭവം. പ്രമുഖ വ്യവസായിയായ വിശാൽ ബെറിയുടെ വസതിക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ദീപക് നന്ദാലിന് വേണ്ടി വ്യവസായിയിൽ നിന്ന് കോടികൾ തട്ടിയെടുക്കാനുള്ള ഗുണ്ടാസംഘത്തിന്റെ ശ്രമത്തിനിടയിലാണ് പൊലീസ് ഇടപെടലുണ്ടാകുന്നത്. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യവസായിയുടെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കറുത്ത സ്കോർപ്പിയോ കാർ കണ്ടതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുണ്ടകളെ വളഞ്ഞ് കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും, അതിന് തയ്യാറാകാതെ അവർ പൊലീസിനു നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസ് ശക്തമായി തിരിച്ചടിച്ചു. ഇരുവിഭാഗവും തമ്മിൽ ഏകദേശം 60 റൗണ്ടോളം വെടിവയ്പ്പുണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ച് ഗുണ്ടകളെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട ഗുണ്ടകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Haryana Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


