Ebola travel advisory issued for Africa travel
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രോഗവ്യാപനം തടയുന്നതിനും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. (Ebola Travel Advisory)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Ministry of Health and Family Welfare
സന്ദർശിക്കാം.
വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിനും ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആരോഗ്യവകുപ്പ് പ്രത്യേക നിർദേശം നൽകി കഴിഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ വിദേശയാത്രയിലുള്ളവരും അവിടങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരും ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഇവിടെ കാണുക


