Delhi Exam Protest at Jantar Mantar
രാജ്യത്തെ പരീക്ഷാക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.). പാർട്ടി നടത്തുന്ന ഈ വലിയ പ്രതിഷേധത്തിൽ പങ്കെടുക്കാനായി സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ യു.എസിൽനിന്ന് രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ട്. രാവിലെ ജന്തർ മന്ദറിൽ നടക്കുന്ന ഈ സമരത്തിന് ഡൽഹി പോലീസ് അനുമതി നൽകിയതായി പാർട്ടി ഔദ്യോഗികമായി അറിയിച്ചു. പാർട്ടിയുടെ ചരിത്രത്തിലെ ആദ്യ പരസ്യപ്രതിഷേധമാണിതെന്ന പ്രത്യേകതയുമുണ്ട്. സമരത്തിന് എസ്.എഫ്.ഐ. ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാർത്ഥി സംഘടനകൾ ഇതിനോടകം തന്നെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കൈകളിൽ പുസ്തകവും ത്രിവർണ പതാകയുമായി വേണം സമരത്തിനെത്താനെന്നും, കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി പോലീസുകാർക്ക് പൂക്കൾ സമർപ്പിക്കണമെന്നും സമാധാനപരമായിരിക്കണം സമരമെന്നും അഭിജീത് ദീപ്കെ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതി ഉൾപ്പെടെ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി വിമാനത്താവളം, അതിർത്തി കവാടങ്ങൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ ഒറ്റയ്ക്കല്ലാതെ ഗ്രൂപ്പുകളായി മാത്രമേ വരാവൂ എന്നും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. (Delhi Exam Protest)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Delhi Police
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


