Dancing Girl Controversy involving NCERT textbook illustration of Indus Valley sculpture
Dancing Girl Controversy സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Dancing Girl Controversy: പ്രധാന വിവരങ്ങൾ
ആഗോളതലത്തിൽ തന്നെ സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ‘നൃത്തം ചെയ്യുന്ന പെൺകുട്ടി (ഡാൻസിംഗ് ഗേൾ)’ വെങ്കലശില്പത്തിന്റെ രൂപത്തിൽ മാറ്റം വരുത്തിയ എൻ.സി.ഇ.ആർ.ടി. നടപടി വൻ വിവാദത്തിലേക്ക്. ഒൻപതാം ക്ലാസിലെ കലാപഠന പുസ്തകമായ ‘മധുരിമ’യിലാണ് ശില്പത്തിന്റെ നഗ്നത കറുത്ത നിറം ഉപയോഗിച്ച് മറച്ച രീതിയിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. സംഗീത നാടക അക്കാദമി അദ്ധ്യക്ഷ സന്ധ്യ പുരേച്ചയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ പുസ്തകം തയാറാക്കിയത്. ഏകദേശം 4,500 വർഷം പഴക്കമുള്ള, കൈകളിൽ വളകളും കഴുത്തിൽ മാലയും അണിഞ്ഞു നിൽക്കുന്ന പെൺകുട്ടിയുടെ യഥാർത്ഥ വെങ്കല ശില്പത്തിന്റെ രൂപത്തെ വികലമാക്കിയതിനെതിരെ ചരിത്രകാരന്മാരും അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികൾക്ക് അനുയോജ്യമായ ചിത്രമല്ല ഇതെന്ന വിലയിരുത്തലിനെ തുടർന്നാണ് മാറ്റമെന്ന് എൻ.സി.ഇ.ആർ.ടി. വ്യക്തമാക്കുമ്പോഴും, ഇവരുടെ തന്നെ ആറാം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകത്തിൽ ശില്പം അതിന്റെ യഥാർത്ഥ രൂപത്തിലാണ് നൽകിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
പാഠപുസ്തക സമിതി അദ്ധ്യക്ഷനായിരുന്ന പ്രൊഫ. മൈക്കിൾ ഡാനിനോയുടെ കടുത്ത എതിർപ്പ് മറികടന്നായിരുന്നു അധികൃതരുടെ ഈ സദാചാരപരാമർശം. ഈ ശില്പം പ്രാചീന ഇന്ത്യയിലെ ലോഹശാസ്ത്ര വിജ്ഞാനത്തിന്റെ തെളിവാണെന്നും അനാവശ്യ സദാചാരബോധം മാറ്റിവച്ച് യാഥാർഥ്യമെന്തെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നുമായിരുന്നു ഡാനിനോയുടെ പ്രധാന വാദം. ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ ഈ ശില്പം കാണാൻ കുട്ടികൾ ഉൾപ്പെടെ പതിനായിരങ്ങൾ എത്താറുണ്ടെന്ന യാഥാർത്ഥ്യവും അധികൃതർ നിരാകരിച്ചു. ഇതിനു മുൻപും ഈ ശില്പത്തിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. 2023-ൽ അന്താരാഷ്ട്ര മ്യൂസിയം എക്സ്പോയുടെ ഭാഗമായി നിർമ്മിച്ച ഈ ശില്പത്തിന്റെ മാതൃക യഥാർത്ഥ രൂപത്തിന് വിപരീതമായി വെളുത്ത നിറത്തിലും വസ്ത്രം ധരിപ്പിച്ചതുമായ രീതിയിലാണ് അവതരിപ്പിച്ചത്. പുസ്തകത്തിലെ പുതിയ മാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വിമർശനം കടുത്തതോടെ പാഠപുസ്തകം തെറ്റുതിരുത്തി പുനഃപ്രസിദ്ധീകരിക്കാൻ എൻ.സി.ഇ.ആർ.ടി. ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


