Crude Oil Price Drop impact on LPG and fuel prices in India

Crude Oil Price Drop ആഗോള വിപണിയിലെ എണ്ണവില ഇടിവിനെ തുടർന്ന് ഇന്ത്യയിൽ ഇന്ധന വിലനയത്തിൽ മാറ്റങ്ങൾക്ക് സാധ്യത ഉയരുകയാണ്. എണ്ണക്കമ്പനികളുടെ പുതിയ തീരുമാനങ്ങൾ ഉപഭോക്താക്കൾക്കും വ്യവസായ മേഖലയ്ക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ക്രൂഡോയിൽ വില ഇടിവും ഇന്ധന നിരക്കുകളിലെ പ്രതിഫലനവും | Crude Oil Price Drop

എണ്ണവില കുറയാൻ സാദ്ധ്യത; വമ്പൻ പ്രഖ്യാപനത്തിന് ഒരുങ്ങി എണ്ണക്കമ്പനികൾ, ജൂലൈ ഒന്നിന് പ്രഖ്യാപനമുണ്ടായേക്കും
ആഗോളവിപണിയിൽ ക്രൂഡോയിൽ വില കുത്തനെ താഴ്ന്നതിനെ തുടർന്ന് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആശ്വാസം പകരാൻ എണ്ണക്കമ്പനികൾ ഒരുങ്ങുന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ ഉടനടി കുറവുണ്ടാകാൻ സാദ്ധ്യതയില്ലെങ്കിലും, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിനും (എൽ.പി.ജി) വ്യോമയാന ഇന്ധനത്തിനും വില കുറയ്ക്കാനാണ് പ്രധാനമായും സാദ്ധ്യത കൽപ്പിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ജൂലൈ ഒന്നിന് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 73 ഡോളറിനും താഴെയെത്തിയതാണ് നിലവിലെ ഈ വിലക്കുറവിന് വഴിതുറന്നത്. വരും ദിവസങ്ങളിൽ ക്രൂഡോയിൽ വില 65 ഡോളർ വരെ താഴുമെന്നാണ് വിപണിയിലെ പ്രവചനങ്ങൾ.
പശ്ചിമേഷ്യൻ മേഖല സമാധാന പാതയിലായതും ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിച്ചതുമാണ് രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിയാൻ പ്രധാന കാരണമായത്. ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോർമൂസ് ഇടനാഴി ഇറാൻ അടച്ചതോടെയായിരുന്നു ഇന്ധന പ്രതിസന്ധി രൂക്ഷമായിരുന്നത്. ഗൾഫ് മേഖലയിൽ യുദ്ധം തുടങ്ങുന്നതിന് മുൻപ് ഇന്ത്യയ്ക്ക് ആവശ്യമായ മൊത്തം ക്രൂഡോയിലിന്റെ 40 ശതമാനവും എത്തിയിരുന്നത് ഈ ഹോർമൂസ് വഴിയായിരുന്നു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതോടെ ഇറാഖ്, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ധന സപ്ലൈ പൂർണ്ണമായി നിലച്ചിരുന്നു. എന്നാൽ സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് മെച്ചപ്പെട്ടതും ഗതാഗതം പുനരാരംഭിച്ചതും ഇപ്പോൾ വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.
ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുടെ ലഭ്യത ഉയർന്നതും, വളം, കെമിക്കലുകൾ എന്നിവയുടെ വരവ് കൂടിയതും രാജ്യത്തിന് അനുകൂല ഘടകങ്ങളാണ്. കൂടാതെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും വിദേശ നിക്ഷേപ ഒഴുക്കിൽ ഉണ്ടായ ഗണ്യമായ വർദ്ധനവും സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരുന്നുണ്ട്. ക്രൂഡോയിൽ വില ബാരലിന് 10 ഡോളർ വീതം താഴുമ്പോൾ ഇന്ത്യയുടെ വാർഷിക ഇറക്കുമതിച്ചെലവിൽ 1,400 കോടി ഡോളർ വരെ ലാഭിക്കാൻ രാജ്യത്തിന് സാധിക്കും. അതേസമയം, യുദ്ധകാലത്ത് എണ്ണക്കമ്പനികളെ സഹായിക്കാനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ കുറച്ചിരുന്നു. ഇത് വഴി സർക്കാരിന് വൻ നഷ്ടം നേരിട്ടതിനാൽ, ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തിൽ ഈ ഡ്യൂട്ടി നിരക്കുകൾ കേന്ദ്രം പുനഃപരിശോധിച്ചേക്കും. അതിനുശേഷമേ പെട്രോൾ, ഡീസൽ എന്നിവയുടെ വില നേരിട്ട് കുറയ്ക്കാൻ സാദ്ധ്യതയുള്ളൂ.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്  Petroleum Planning & Analysis Cell (PPAC)  സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ