CPIM internal criticism against Pinarayi Vijayan
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിനു പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുൻ മന്ത്രി വീണാ ജോർജിനെതിരേയും രൂക്ഷവിമർശനം. (CPIM Internal Criticism) പ്രായപരിധിയിൽ ഇളവ് നേടി പാർട്ടിയെ വിജയത്തിലേക്ക് നയിക്കാനാണ് മൂന്നാമതും മത്സരത്തിനിറങ്ങിയതെങ്കിൽ പേരാവൂരിൽ കെ.കെ ശൈലജയ്ക്ക് പകരം പിണറായി തന്നെ മത്സരിക്കണമായിരുന്നുവെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. ശൈലജയെ വിജയസാധ്യതയുള്ള മറ്റൊരു സീറ്റിൽ മത്സരിപ്പിക്കാമായിരുന്നുവെന്നും, ഭരണരംഗത്തെ പോരായ്മകളും പാർട്ടി നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളുമാണ് പരാജയത്തിന് കാരണമായതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോലും തയ്യാറാകാത്ത പിണറായി വിജയനെ എന്തിന് പ്രതിപക്ഷ നേതാവാക്കിയെന്ന ചോദ്യവും കമ്മിറ്റിയിൽ ശക്തമായി ഉയർന്നു. പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രിയാകുന്നതിനുവേണ്ടി മാത്രമാണെന്നും, അതുകൊണ്ട് അടിയന്തരമായി മറ്റാരെങ്കിലും പ്രതിപക്ഷനേതൃപദവി ഏറ്റെടുത്തില്ലെങ്കിൽ കൂടുതൽ തകർച്ചയുണ്ടാകുമെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Communist Party of India (Marxist)
സന്ദർശിക്കാം.
മുൻ മന്ത്രി വീണാ ജോർജിന്റെ പ്രവർത്തനരീതി ജനങ്ങളിൽനിന്ന് അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് ഉയർന്ന പ്രധാന വിമർശനം. പാർട്ടി പ്രവർത്തകർക്ക് പോലും ആവശ്യങ്ങൾക്ക് ഫോണിൽ വിളിച്ചാൽ കിട്ടാത്ത രീതിയിലായിരുന്നു മന്ത്രിയുടെ ഇടപെടലെന്നും ഈ സമീപനം തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും വിമർശനമുയർന്നു. തുടർച്ചയായ വിവാദങ്ങളിൽ അകപ്പെട്ടതും അവയെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ കഴിയാതെപോയതും വീണാ ജോർജിനെതിരേ ഉന്നയിക്കപ്പെട്ട പ്രധാന പരാതികളാണ്. പിണറായി വിജയൻ വീണ്ടും പാർട്ടി അണികളെ വെല്ലുവിളിക്കുകയാണെന്നും ഭരണരംഗത്തെ പാളിച്ചകൾ തിരുത്താൻ നേതൃത്വം തയ്യാറാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ഇവിടെ കാണുക


