Cockroach Janata protest supporters gathering
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വരാനിരിക്കുന്ന ശനിയാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടിക്ക് രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ നിന്ന് പിന്തുണയേറുന്നു (Cockroach Janata Protest). പ്രക്ഷോഭത്തിന്റെ ഭാഗമായി ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും പങ്കുചേരുമെന്ന് വ്യക്തമായിട്ടുണ്ട്. സിജെപിയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു. എന്നാൽ അണികളെ കൂട്ടത്തോടെ പങ്കടുപ്പിക്കുന്ന കാര്യത്തിൽ സംഘടന നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. എസ്എഫ്ഐക്ക് പുറമെ ഐസ (AISA) പ്രതിനിധികളും ഈ പ്രതിഷേധ പരിപാടിയുടെ ഭാഗമാകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Instagram
സന്ദർശിക്കാം.
പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധം മറ്റന്നാൾ നടക്കാനിരിക്കെയാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖർ തങ്ങളുടെ പിന്തുണ പരസ്യമാക്കുന്നത്. പ്രമുഖ സാമൂഹ്യപ്രവർത്തകനും മഗ്സസെ അവാർഡ് ജേതാവുമായ സോനം വാങ്ചുക് പ്രതിഷേധത്തിൽ പങ്കാളിയാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രശസ്ത തെന്നിന്ത്യൻ നടൻ പ്രകാശ് രാജും ശനിയാഴ്ച ഡൽഹിയിലെത്തി പ്രതിഷേധത്തിൽ പങ്കുചേരാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിട്ടുള്ള സിനിമാ ചിത്രീകരണ തിരക്കുകൾക്കിടയിൽ നിന്നും സമയം കണ്ടെത്തി പരിപാടിക്കെത്താനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ ഈ പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഇവിടെ കാണുക
വിവിധ രാഷ്ട്രീയ പാർട്ടികളോടും തങ്ങളുടെ പ്രക്ഷോഭത്തിൽ പങ്കുചേരണമെന്ന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ഈ കൂട്ടായ്മ ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും, സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ ജനകീയ വിഷയങ്ങൾ നിരന്തരം ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിജെപി വക്താവ് വിജേത ദഹിയ വ്യക്തമാക്കി. കേരളത്തിലും സിജെപിക്ക് ശക്തമായ സാന്നിധ്യത്തിന് ഇടമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയുടെ സ്ഥാപകൻ അഭിജിത് ദീപ്കേ ഇനി ഇന്ത്യയിൽ തുടരുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. എന്നാൽ, നടൻ ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖ വ്യക്തികളെ വക്താവ് വിജേത ദഹിയ ഔദ്യോഗികമായി സിജെപിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.


