Bike accident scene near Chettikulangara temple
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം രാവിലെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഭഗവതിപ്പടി മങ്ങാട്ടുശ്ശേരിൽ അനന്തൻ (26), ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതിൽ ചെല്ലപ്പൻ നായർ (74) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.30-ഓടെ ചെട്ടികുളങ്ങര അഞ്ചുമുറിക്കടക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
ഫെഡറൽ ബാങ്ക് മാവേലിക്കര ശാഖയിലെ ഉദ്യോഗസ്ഥനായ അനന്തൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരനായ ചെല്ലപ്പൻ നായരെ ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് റോഡരികിലെ മതിലിൽ ശക്തമായി ഇടിച്ചാണ് നിന്നത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഇവിടെ കാണുക
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ചെല്ലപ്പൻ നായരെ നാട്ടുകാർ ഉടൻ തന്നെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ മാവേലിക്കര പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. ജോലിക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ യുവ ഉദ്യോഗസ്ഥനും വഴിയാത്രക്കാരനും മരിച്ചത് പ്രദേശവാസികളെ ദുഃഖത്തിലാഴ്ത്തി


