Police investigation after body found in Champakkara canal
എറണാകുളം ചമ്പക്കര കനാലിൽ ഇന്ന് രാവിലെ ആറരയോടെ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചമ്പക്കര വാട്ടർവേ അവന്യൂവിലെ കപ്പേളയ്ക്ക് സമീപം മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട വഞ്ചിക്കാരാണ് വിവരം പുറത്തറിയിച്ചത്. ഏകദേശം 30-നും 40-നും ഇടയിൽ പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം. രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം ചമ്പക്കര ബോട്ട് ജെട്ടിയിൽ കരയ്ക്കടിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
പ്രദേശത്ത് ആരെയും കാണാതായതായി നിലവിൽ റിപ്പോർട്ടുകളില്ല. അതിനാൽ മറ്റെവിടെ നിന്നെങ്കിലും മൃതദേഹം ഒഴുകിയെത്തിയതാകാനാണ് സാധ്യത. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.


