Cell Broadcast Alerts notification on mobile phone
#CellBroadcast #NDMA #AlertSystem #DisasterManagement #NarendraModi #MobileAlert #EmergencyAlert #NationalNews #IndiaDigital #TechNews
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങൾക്ക് അടിയന്തര മുൻകരുതൽ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന ‘സെൽ ബ്രോഡ്കാസ്റ്റ്’ സേവനം ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) താൽക്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്ത് സെൽ ബ്രോഡ്കാസ്റ്റ് അലർട്ടുകൾ നടത്തേണ്ടതില്ലെന്നാണ് അതോറിറ്റിയുടെ ഉത്തരവ്. ഈ മാസം 12-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം പുറത്തിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണിലേക്ക് അർദ്ധരാത്രിയിൽ ഇത്തരമൊരു പരീക്ഷണ സന്ദേശം എത്തിയതാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വി.ഐ.പി പദവികളിലുള്ളവരുടെ ഫോണുകളിലേക്ക് ഇത്തരം അടിയന്തര സന്ദേശങ്ങൾ വരുന്നത് സാധാരണയായി ഒഴിവാക്കാറുള്ളതാണ്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ‘കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ’ പദ്ധതിയുടെ ഭാഗമായാണ് സെൽ ബ്രോഡ്കാസ്റ്റ് രാജ്യത്ത് നടപ്പാക്കിയത്. മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്ന അലർട്ട് ബോക്സിന് സമാനമായ രീതിയിൽ, വലിയ സൈറൺ ശബ്ദത്തോടെയാണ് ഫോൺ സൈലന്റ് മോഡിൽ ആണെങ്കിൽ പോലും ഈ മുന്നറിയിപ്പ് ജനങ്ങളിലേക്ക് എത്തിയിരുന്നത്. 2023 മുതൽ രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയിച്ച ഈ പദ്ധതിയിലൂടെ ചുഴലിക്കാറ്റ്, കനത്ത മഴ, പ്രളയം തുടങ്ങിയ വലിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ജനങ്ങൾക്ക് തത്സമയം ലഭിച്ചിരുന്നത്. ദുരന്ത നിവാരണ രംഗത്ത് ഏറെ ഫലപ്രദമായിരുന്ന ഈ ഡിജിറ്റൽ സംവിധാനം പെട്ടെന്ന് നിർത്തിവെച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
(Cell Broadcast Alerts)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
National Disaster Management Authority (NDMA)
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


