Aranmula Airport Project site and renewed political controversy in Kerala
Aranmula Airport Project വീണ്ടും കേരള രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളും അതിനെതിരായ പ്രതിഷേധങ്ങളും സംസ്ഥാനത്ത് വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വിമാനത്താവള പദ്ധതിയെ ചുറ്റിപ്പറ്റി പുതിയ വിവാദം | Aranmula Airport Project
#AranmulaAirport #KeralaPolitics #KummanamRajasekharan #AbhinVarkey #AranmulaNews #UDFGovernment #BJPProtest #EnvironmentalIssue #KeralaInfrastructure
വർഷങ്ങൾക്ക് മുൻപ് ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഉപേക്ഷിച്ച ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാൻ നീക്കം. പദ്ധതി പ്രദേശത്ത് വീണ്ടും ഡ്രോൺ സർവേ നടത്തിയതായി ഭൂവുടമയും ആറന്മുള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ എബ്രഹാം കലമണ്ണിൽ അറിയിച്ചു. തന്റെ പക്കൽ 400 ഏക്കർ ഭൂമിയുണ്ടെന്നും 1000 ഏക്കർ കൂടി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രോജക്ട് സമർപ്പിക്കുന്നതോടെ ഹൈക്കോടതിയിലെ കേസ് അവസാനിക്കുമെന്നും, നിലവിലെ യുഡിഎഫ് സർക്കാരും ജനപ്രതിനിധികളായ അബിൻ വർക്കി എംഎൽഎയും ആന്റോ ആന്റണി എംപിയും പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കലമണ്ണിൽ അവകാശപ്പെട്ടു. പുതിയ സർക്കാർ അധികാരത്തിലെത്തിയ പശ്ചാത്തലത്തിൽ, കഴിഞ്ഞ മാസം അബിൻ വർക്കി എംഎൽഎയും പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് ഈ നീക്കങ്ങൾക്ക് കൂടുതൽ ശക്തി പകർന്നിട്ടുണ്ട്.
അതേസമയം, വിമാനത്താവളത്തിനായുള്ള പുതിയ നീക്കങ്ങൾ ദുരൂഹമാണെന്നും ഇതിന് പിന്നിൽ ഭൂമി കച്ചവടമാണ് ലക്ഷ്യമെന്നും ആരോപിച്ച് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തെത്തി. ആറന്മുളയിൽ ഒരിക്കലും വിമാനത്താവളത്തിന് അനുമതി ലഭിക്കില്ലെന്നും, പുതിയ സർക്കാർ വന്നു എന്ന് പറഞ്ഞ് ‘ഉമ്മാക്കി’ കാട്ടി പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാവർഷവും വെള്ളപ്പൊക്കമുണ്ടാകുന്ന ആറന്മുളയിലെ ഭൂമി ഒരു നിർമ്മാണത്തിനും അനുയോജ്യമല്ലെന്നും വയനാട് ദുരന്തമെങ്കിലും കണ്ട് അധികൃതർ പാഠം പഠിക്കണമെന്നും കുമ്മനം ഓർമ്മിപ്പിച്ചു. വിമാനത്താവളം വേണമെങ്കിൽ കൊടുമൺ അടക്കമുള്ള മറ്റ് സ്ഥലങ്ങളിലെ സാധ്യതകൾ പരിശോധിക്കണമെന്നും ബിജെപി ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കടുത്ത പാരിസ്ഥിതിക പ്രക്ഷോഭങ്ങൾക്കൊടുവിൽ 2014-ൽ ദേശീയ ഹരിത ട്രൈബ്യൂണലും തുടർന്ന് സുപ്രീംകോടതിയും റദ്ദാക്കിയ ഈ പദ്ധതി വീണ്ടും വലിയ രാഷ്ട്രീയ തർക്കങ്ങൾക്കാണ് വഴിവെക്കുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് National Green Tribunal (NGT) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


