Aranmula Airport Project controversy and Kerala government response
Aranmula Airport Project വീണ്ടും പൊതുചർച്ചയാകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. സമീപകാല വിവാദങ്ങൾക്കിടെയാണ് ഈ പ്രതികരണം ശ്രദ്ധ നേടുന്നത്.
സർക്കാർ നിലപാട് വ്യക്തമാക്കി | Aranmula Airport Project
#AranmulaAirport #VDSatheesan #KeralaPolitics #AranmulaControversy #KeralaNews #BreakingNews #DroneSurvey
നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായ വിവാദ ആറന്മുള വിമാനത്താവള പദ്ധതിക്ക് തുടക്കത്തിലേ കർട്ടൻ വീണു. വിമാനത്താവളത്തെക്കുറിച്ച് പുതിയ സർക്കാർ ഒരു തരത്തിലും ആലോചിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങൾക്ക് തത്കാലത്തേക്ക് വിരാമമായത്. മുൻപ് കടമ്മനിട്ട മൗണ്ട് സിയോൻ എഞ്ചിനീയറിംഗ് കോളേജിൽ എയറോനോട്ടിക്കൽ കോഴ്സ് ആരംഭിച്ചപ്പോൾ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനെന്ന പേരിൽ കോളേജ് ഉടമ എബ്രഹാം കലമണ്ണിൽ ആറന്മുളയിൽ എട്ടേക്കർ നെൽവയൽ വാങ്ങിയതാണ് ഈ പദ്ധതിയുടെ ആദ്യ ചുവടുവെപ്പ്. പിന്നീട് അദ്ദേഹം ഇവിടെ 232 ഏക്കർ വയൽകൂടി വാങ്ങിക്കൂട്ടുകയും 2010-ൽ കെ.ജി.എസ് ഗ്രൂപ്പ് എന്ന വിമാനത്താവള കമ്പനിക്ക് ഈ സ്ഥലം കൈമാറുകയും ചെയ്തു. തുടർന്ന് 2011-ൽ ഈ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചതോടെ വലിയ തോതിലുള്ള പ്രക്ഷോഭങ്ങൾക്കാണ് ആറന്മുള സാക്ഷ്യം വഹിച്ചത്. പരിസ്ഥിതി പ്രശ്നങ്ങൾ, തണ്ണീർത്തടങ്ങൾ നശിപ്പിക്കൽ, കുടിയൊഴിപ്പിക്കൽ, ആറന്മുളയുടെ പൈതൃകം തകർക്കൽ എന്നിവ ചൂണ്ടിക്കാട്ടി നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തിറങ്ങിയതിനെ തുടർന്ന് 2014-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതിയുടെ അനുമതികൾ റദ്ദാക്കുകയും സുപ്രീംകോടതി ഇത് ശരിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച എബ്രഹാം കലമണ്ണിലിന്റെ നിർദ്ദേശപ്രകാരം ഡൽഹിയിൽ നിന്നുള്ള ഒരു സ്വകാര്യ കമ്പനി ഇവിടെ ഡ്രോൺ സർവേ നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് വീണ്ടും വിവാദം പുകഞ്ഞത്. പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിൽ പദ്ധതിക്ക് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത്തരമൊരു പദ്ധതിയെക്കുറിച്ച് സർക്കാരിന് യാതൊരു ആലോചനയുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കർശനമായി വ്യക്തമാക്കിയതോടെ പദ്ധതിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി. അതേസമയം, ഡ്രോൺ സർവേ വിവാദത്തിൽ എബ്രഹാം കലമണ്ണിൽ പിന്നീട് നിലപാട് തിരുത്തിയിട്ടുണ്ട്. പദ്ധതി പ്രദേശത്ത് ഡ്രോൺ സർവേ നടത്തിയിട്ടില്ലെന്നും പത്തനംതിട്ട ജില്ലയിൽ ഒരു വിമാനത്താവളമോ എയർസ്ട്രിപ്പോ വേണമെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ലൊക്കേഷനിലും ദിശയിലും ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പദ്ധതി ഇപ്പോഴും പ്രായോഗികമാണെന്നും അതിനായി സർക്കാരിനെ സമീപിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ പുതിയ വിശദീകരണം.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Government of Kerala സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


