Anakkampoyil Tunnel Road construction work in progress
#AnakkampoyilTunnelRoad #WayanadTunnel #KeralaDevelopment #MalabarNews #Kozhikode #Wayanad #KonkanRailway #KeralaInfrastructure #BreakingNewsKerala #TunnelProject
അതിവേഗം പുരോഗമിക്കുന്ന തുരങ്കനിർമാണം
മലബാറിന്റെ യാത്രാക്ലേശങ്ങൾക്ക് വലിയ പരിഹാരമാകുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണപ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡിൽ നിർമിക്കുന്ന ഇരട്ടത്തുരങ്കത്തിന്റെ വലതുവശത്തെ തുരങ്കം ഇതിനകം അൻപതുമീറ്ററിലധികം തുരന്നുകഴിഞ്ഞു. ഇടതുവശത്തെ തുരങ്കത്തിന്റെയും വയനാട് മേപ്പാടി ഭാഗത്തെയും പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. മലയോര മേഖലയിൽ തുടർച്ചയായി മഴപെയ്യുന്നുണ്ടെങ്കിലും അതിനെയെല്ലാം പ്രതിരോധിച്ച് 24 മണിക്കൂർ ഷിഫ്റ്റുകളിലായാണ് തൊഴിലാളികൾ രാത്രിയും പകലും ജോലി ചെയ്യുന്നത്.
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ 2134.5 കോടി രൂപ വിനിയോഗിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ആകെ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാത നാലുവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി മറിപ്പുഴയിൽ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകേ നിർമിക്കുന്ന സ്റ്റീൽ ബോസ്ട്രിങ് പാലത്തിന്റെ നിർമാണം വൈകാതെ ആരംഭിക്കും. ദിലീപ് ബിൽഡ്കോൺ, പുനിയ കൺസ്ട്രക്ഷൻ എന്നീ കമ്പനികളാണ് നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്.
(Anakkampoyil Tunnel Road)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Konkan Railway Corporation Limited
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


