AJayathilak Pension Order controversy in Kerala
സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ പെൻഷനും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങളും ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിന് രണ്ടു മാസം മുൻപേ മുൻകൂർ അനുവദിച്ച് സർക്കാർ ഉത്തരവ്. (AJayathilak Pension Order) വരും മാസം ജൂൺ 30-നാണ് ചീഫ് സെക്രട്ടറി സർവീസിൽ നിന്നും വിരമിക്കുന്നത്. എന്നാൽ, ഏപ്രിൽ 28-ന് തന്നെ ഇതിനായുള്ള അനുകൂല്യങ്ങൾ അനുവദിച്ച് ഉത്തരവിറങ്ങിയ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് വോട്ടെണ്ണലും പുതിയ സർക്കാർ രൂപീകരണവും നടക്കാനിരിക്കുന്ന നിർണ്ണായക സമയത്ത്, മുൻപില്ലാത്തവിധം ഇത്രയും ധൃതിപിടിച്ച് ഉത്തരവിറക്കിയതിന് പിന്നിൽ വലിയ അസ്വാഭാവികതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Government
സന്ദർശിക്കാം.
സാധാരണഗതിയിൽ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖർ വിരമിക്കുന്നതിന് ഒരാഴ്ചയോ അല്ലെങ്കിൽ മൂന്നോ നാലോ ദിവസം മുൻപോ മാത്രമാണ് ഇത്തരം ആനുകൂല്യങ്ങളുടെ ഉത്തരവുകൾ വരാറുള്ളത്. എന്നാൽ പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് ഭരണസിരാകേന്ദ്രത്തിൽ നടന്ന ഈ അസാധാരണ നീക്കത്തിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നുണ്ട്. സാധാരണ ജീവനക്കാർ പെൻഷൻ ആനുകൂല്യങ്ങൾക്കായി മാസങ്ങളോളം കാത്തുനിൽക്കേണ്ടി വരുമ്പോൾ, ചീഫ് സെക്രട്ടറിക്ക് ലഭിച്ച ഈ പ്രത്യേക ‘കരുതൽ’ ഭരണപരമായ പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന ആക്ഷേപവും ശക്തമാണ്.


