Cricket Coach Abuse Case court verdict against former cricket coach Manu M
Cricket Coach Abuse Case എന്ന പേരിൽ ശ്രദ്ധ നേടിയ കേസിൽ മുൻ ക്രിക്കറ്റ് പരിശീലകനെതിരെ കോടതി കർശന നടപടി സ്വീകരിച്ചു. പരിശീലനത്തിനായി എത്തിയ പെൺകുട്ടികൾക്കെതിരായ ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് നിർണായക വിധി പുറത്ത് വന്നത്.
കോടതിയുടെ കർശന നടപടി ശ്രദ്ധേയമായി | Cricket Coach Abuse Case
#JusticeServed #CrimeNews #KeralaNews #CricketCoach #JusticeForVictims #BreakingNews #LegalUpdate #KeralaPolice
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പരിശീലകൻ മനു എം. (40) കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചു. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിക്ക് 47 വർഷം കഠിനതടവും 79,000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധികമായി ആറ് വർഷവും ഒൻപത് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും. മനുവിനെതിരായ ആറ് കേസുകളിൽ മൂന്നാമത്തെ കേസിലാണ് ഈ വിധി വരുന്നത്. മുൻപുള്ള കേസുകളിലെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം മാത്രമായിരിക്കും ഈ ശിക്ഷ ആരംഭിക്കുക. ഇതിനു മുൻപ് മറ്റൊരു കേസിൽ 35 വർഷം തടവും 66,000 രൂപ പിഴയും ഇയാൾക്ക് ലഭിച്ചിരുന്നു.
2018 മുതൽ പരിശീലനത്തിനെത്തിയ അഞ്ച് പെൺകുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്. പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും, നഗ്നവീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തി തന്റെ താൽപര്യങ്ങൾക്ക് വഴങ്ങാൻ നിർബന്ധിക്കുകയുമായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് കരിയർ തകർക്കുമെന്നും ഇയാൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി. 2024-ൽ ഒരു ടൂർണമെന്റിനിടെ അതിജീവിതകളിൽ ഒരാൾ ഇയാളെ തിരിച്ചറിഞ്ഞ് പ്രതിഷേധിച്ചതോടെയാണ് ക്രൂരമായ പീഡനവിവരങ്ങൾ പുറംലോകമറിയുന്നത്. തുടർന്ന് ഇയാൾക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും വിചാരണ നടപടികൾ വേഗത്തിലാക്കുകയുമായിരുന്നു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് eCourts Services സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


