Fuel Price Update showing petrol diesel prices and LPG cylinder policy changes in India
Fuel Price Update രാജ്യത്തെ ഇന്ധന ഉപഭോക്താക്കൾക്ക് നിർണായകമായ വിഷയമായി തുടരുകയാണ്. വിലക്കുറവ് സംബന്ധിച്ച പ്രതീക്ഷകൾക്കിടയിൽ എണ്ണക്കമ്പനികളുടെയും കേന്ദ്രത്തിന്റെയും പുതിയ നിലപാടുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എണ്ണക്കമ്പനികളുടെ പുതിയ നിലപാട് | Fuel Price Update
#FuelPrice #PetrolDieselPrice #LPGPriceCut #OilCompanies #PetroleumMinistry #CrudeOil #CommercialCylinder #EconomicNews
രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ ഉടൻ കുറവുണ്ടാകില്ലെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യൻ യുദ്ധകാലത്തുണ്ടായ ഭീമമായ വരുമാന നഷ്ടം നികത്താതെ വില കുറയ്ക്കാനാകില്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. എല്ലാ മാസവും ഒന്നാം തീയതിയാണ് വില ഏകീകരിക്കുന്നത്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് താഴ്ന്നെങ്കിലും, മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ കമ്പനികൾക്കുണ്ടായ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം തിരിച്ചുപിടിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം അനുവദിച്ചേക്കും. ഏതുനിമിഷവും ഹോർമൂസ് കടലിടുക്കിൽ വീണ്ടും അസ്വാരസ്യങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയും ഇന്ധനവില കുറയ്ക്കുന്നതിൽ നിന്ന് കമ്പനികളെ പിന്തിരിപ്പിക്കുന്നു.
അതേസമയം, ഇന്ധനവിലയിൽ ഇളവ് നൽകിയില്ലെങ്കിലും എൽപിജി വിലയിലുണ്ടായ അമിതഭാരം കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമുണ്ടാകുമോ എന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്. യുദ്ധ പശ്ചാത്തലത്തിൽ വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രം പൂർണ്ണമായി നീക്കിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് കത്തയച്ച സർക്കാർ, വിപണിയിൽ യുദ്ധത്തിന് മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Ministry of Petroleum and Natural Gas സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


