Pune Murder Conspiracy investigation involving Ketan Agarwal and accused Siya

Pune Murder Conspiracy കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ, പ്രതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയും സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉയരുകയും ചെയ്യുന്നു.

ഗൂഢാലോചന ആരോപണങ്ങൾ ശക്തമാകുന്ന അന്വേഷണം | Pune Murder Conspiracy

‘കുറ്റം തെളിഞ്ഞാൽ മകളെ തൂക്കിലേറ്റണം, കോട്ടയ്ക്ക് മുകളിൽ നിന്ന് താഴേക്ക് എറിയണം’; പൂനെ കൊലപാതകക്കേസിൽ പ്രതിയായ സിയയുടെ മാതാപിതാക്കൾ
പൂനെയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ‘സക്സസ് ഗ്രൂപ്പിന്റെ’ ഡയറക്ടറായ കേതൻ അഗർവാളിന്റെ കൊലപാതകം വൻ ഗൂഢാലോചനയുടെ ഫലമാണെന്നാണ് പോലീസ് കണ്ടെത്തൽ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേതന്റെയും സിയയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. വരാനിരിക്കുന്ന നവംബറിൽ ഉദയ്പൂരിൽ വെച്ച് കോടികൾ ചിലവഴിച്ച് നടത്താനിരുന്ന വിവാഹത്തിൽ നിന്നും ഒഴിഞ്ഞുമാറാനും കാമുകനൊപ്പം ജീവിക്കാനുമായിരുന്നു സിയ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടക്കുന്നതിന് മുൻപുള്ള ആറ് മാസത്തിനിടയിൽ സിയയും കാമുകൻ ചേതനും 2,004 തവണ ഫോണിൽ സംസാരിക്കുകയും ഏകദേശം 238 മണിക്കൂറോളം ഗൂഢാലോചന നടത്തുകയും ചെയ്തതായി പൂനെ റൂറൽ പോലീസ് കണ്ടെത്തി. കൃത്യം നടത്തുന്നതിന് തലേദിവസം പൂനെയിലെ ഒരു കഫേയിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുകയും കൊലപാതകം നടത്തേണ്ട തീയതിയും കോട്ടയിലെ കൃത്യമായ സ്ഥലവും നിശ്ചയിക്കുകയും ചെയ്തിരുന്നു.
ജൂൺ 18-ന് സിയയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് കേതനെ ലോഹഗഡ് കോട്ടയിലേക്ക് ട്രെക്കിംഗിനായി സിയ കൂട്ടിക്കൊണ്ടുപോയത്. ഈ സമയം ചേതൻ ഇവരെ രഹസ്യമായി പിന്തുടരുകയായിരുന്നു. കോട്ടയുടെ മുകളിലെ വിജനമായ സ്ഥലത്ത് വെച്ച് കേതനെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഇരുവരും ചേർന്ന് തള്ളിയിടുകയായിരുന്നു എന്നാണ് കേസ്. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്ന് വരുത്തിതീർക്കാനായിരുന്നു ആദ്യഘട്ടത്തിൽ സിയയുടെ ശ്രമം. എന്നാൽ മുമ്പ് മെയ് 31-നും ജൂൺ 14-നും സിയ കേതനെ ഇതേ കോട്ടയിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കൂടാതെ, ബാലിയിലേക്ക് നടത്താനിരുന്ന പ്രീ-വെഡ്ഡിങ് ഷൂട്ട് മുടക്കാനായി കേതന്റെ പാസ്പോർട്ട് സിയ മോഷ്ടിച്ച് നശിപ്പിച്ചതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കേസ് നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) വിടാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പ്രതികൾ ജൂൺ 29 വരെ പോലീസ് കസ്റ്റഡിയിലാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്  Maharashtra Police  സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ