Delhi Child Trafficking racket busted by police involving illegal newborn baby sales
Delhi Child Trafficking കേസുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപക ശ്രദ്ധ നേടുകയാണ്. നവജാത ശിശുക്കളെ ലക്ഷങ്ങൾ വാങ്ങി വിറ്റിരുന്നുവെന്ന ആരോപണത്തിൽ ഡൽഹി പോലീസ് വൻ മനുഷ്യക്കടത്ത് ശൃംഖലയെ കണ്ടെത്തിയിരിക്കുകയാണ്.
അന്തർസംസ്ഥാന ശൃംഖലയെ കേന്ദ്രീകരിച്ച് അന്വേഷണം | Delhi Child Trafficking
രാജ്യതലസ്ഥാനമായ ഡൽഹിയിൽ നഴ്സിംഗ് ഹോമിന്റെ മറവിൽ നവജാത ശിശുക്കളെ പ്രൈസ് ടാഗ് ഇട്ട് വില്പന നടത്തിയ വൻ അന്തർസംസ്ഥാന മനുഷ്യക്കടത്ത് സംഘത്തെ ഡൽഹി പോലീസ് പിടികൂടി. റോഹിണി ബീഗംപൂരിലെ ‘ഹിരാസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി’ കേന്ദ്രീകരിച്ചായിരുന്നു ഈ ക്രൂരമായ തട്ടിപ്പ് നടന്നിരുന്നത്. ആശുപത്രി ഉടമയായ ഡോ. വിവേക് ആണ് ഈ മനുഷ്യക്കടത്തിന്റെ പ്രധാന സൂത്രധാരൻ. തട്ടിക്കൊണ്ടുവരുന്ന കുഞ്ഞുങ്ങളെയും പാവപ്പെട്ട മാതാപിതാക്കളിൽ നിന്ന് പണം നൽകി വാങ്ങുന്ന കുഞ്ഞുങ്ങളെയും ലക്ഷങ്ങൾക്കാണ് ഇവർ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിറ്റിരുന്നത്. വില്പനയ്ക്കായി പെൺകുഞ്ഞിന് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയും, ആൺകുഞ്ഞിന് ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയുമായിരുന്നു സംഘം വിലയിട്ടിരുന്നത്. ഡൽഹിയിലെ പഹാർഗഞ്ചിൽ പതിവായി കുഞ്ഞുങ്ങളുമായി എത്തിയിരുന്ന ഒരു യുവതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കമാണ് ഈ വൻ സംഘത്തെ വെളിച്ചത്തുകൊണ്ടുവന്നത്.
കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന വേഷംമാറിയെത്തിയ പോലീസ് സംഘം 20,000 രൂപ ടോക്കൺ തുകയായി നൽകി ഇവരെ സമീപിക്കുകയായിരുന്നു. തുടർന്ന് ഈ മാസം അഞ്ചിന് കുട്ടിയെ കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് മനുഷ്യക്കടത്ത് സംഘത്തിലെ യുവതിയെ പോലീസ് വലയിലാക്കിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ എത്തിച്ച് മദ്ധ്യപ്രദേശ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിൽപന നടത്തുന്ന വൻ ശൃംഖലയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. വില്പന പൂർത്തിയാകുന്നത് വരെ കുഞ്ഞുങ്ങളെ സൂക്ഷിച്ചിരുന്നതും, അവർക്ക് ആവശ്യമായ വ്യാജ ജനന സർട്ടിഫിക്കറ്റുകളും പ്രസവ രേഖകളും നിർമ്മിച്ച് നൽകിയിരുന്നതും ഡോ. വിവേകിന്റെ ആശുപത്രിയിൽ വെച്ചായിരുന്നു. കൃത്യമായ സമയത്തെ പോലീസ് ഇടപെടലിലൂടെ സംഘത്തിന്റെ പക്കൽ നിന്നും അഞ്ച് നവജാത ശിശുക്കളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Delhi Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


