Matrimonial Fraud Arrest case involving Shamla Shameer in Kerala
Matrimonial Fraud Arrest സംബന്ധിച്ച അന്വേഷണം കേരളത്തിൽ കൂടുതൽ വ്യാപിക്കുകയാണ്. മാട്രിമോണിയൽ സൈറ്റുകളും സോഷ്യൽ മീഡിയയും ഉപയോഗിച്ച് നടത്തിയതായി ആരോപിക്കപ്പെടുന്ന തട്ടിപ്പിൽ യുവതിക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
ഓൺലൈൻ പരിചയങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം | Matrimonial Fraud Arrest
മാട്രിമോണിയൽ സൈറ്റുകളും സോഷ്യൽ മീഡിയയും വഴി യുവാക്കളെ പരിചയപ്പെട്ട്, ജീവിതപങ്കാളിയാക്കാമെന്ന് മോഹിപ്പിച്ചു കോടികൾ തട്ടിയ കേസിൽ ആലുവ സ്വദേശിനി ഷംല ഷമീർ (29) പൊലീസിന്റെ പിടിയിലായി. വിവിധ പേരുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചാണ് യുവതി നിരവധി യുവാക്കളെ ചതിയിൽപ്പെടുത്തിയത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് മാത്രം 57 ലക്ഷം രൂപ തട്ടിയെടുത്ത കേസിനെ തുടർന്നാണ് പെരുമ്പാവൂർ പോലീസ് ഓടക്കാടിയിലെ വീട്ടിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. തന്നെ ജീവിതപങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും വിശ്വസിപ്പിച്ചാണ് ഷംല യുവാവിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയത്. 2024 സെപ്റ്റംബർ 3 നും നവംബർ 20 നും ഇടയിലുള്ള ചുരുങ്ങിയ കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും ഇത്രയും വലിയ തുക ഇവർ തട്ടിയെടുത്തത്. എന്നാൽ പണം കൈപ്പറ്റിയ ശേഷം ബിസിനസ് പാർട്ണർ ആക്കുകയോ തുക തിരികെ നൽകുകയോ ചെയ്യാതെ യുവതി വഞ്ചിച്ചതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
വിവാഹിതയായ ഷംല ഷമീർ യുവാക്കളെ കബളിപ്പിച്ചുണ്ടാക്കിയ കോടിക്കണക്കിന് രൂപ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. വാഴക്കുളത്തെ യുവാവിന് പുറമെ വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം തുടങ്ങിയ കേരളത്തിലെ വിവിധ സ്ഥലങ്ങളിലും യുവതി സമാനമായ രീതിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നിരവധി യുവാക്കൾ ഇവരുടെ പ്രണയക്കുരുക്കിലും വ്യാജ വാഗ്ദാനങ്ങളിലും വീണിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാന രീതിയിൽ ഇവർ മറ്റാരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്നും ഇവർക്ക് പിന്നിൽ മറ്റ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


