JC Daniel Film City project announced in Kochi for Malayalam cinema and cultural development
JC Daniel Film City പ്രഖ്യാപനത്തോടെ മലയാള സിനിമയുടെയും കലാസാംസ്കാരിക മേഖലയുടെയും വികസനത്തിന് പുതിയ ദിശയാണ് ബജറ്റിൽ മുന്നോട്ടുവെക്കുന്നത്. സിനിമാ വ്യവസായത്തിനും പൈതൃക കലാരൂപങ്ങൾക്കും കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.
സിനിമാ-സാംസ്കാരിക മേഖലയ്ക്ക് പുതിയ വികസന കാഴ്ചപ്പാട് | JC Daniel Film City
മലയാള സിനിമയുടെയും കലാസാംസ്കാരിക മേഖലയുടെയും സമഗ്ര വികസനത്തിനായി വൻ പ്രഖ്യാപനങ്ങളുമായി പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. കൊച്ചിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയടക്കം ഉൾപ്പെടുത്തി ‘ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി’ സ്ഥാപിക്കുമെന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഇതിനുപുറമെ ചലച്ചിത്ര മേഖലയ്ക്ക് വ്യാവസായിക പദവി നൽകുമെന്നും വ്യാജപതിപ്പുകൾ തടയാൻ പ്രത്യേക ‘ആന്റി പൈറസി സെൽ’ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ 50 കോടി രൂപ ചെലവിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. കഥകളി, തെയ്യം, മാപ്പിളപ്പാട്ട്, മാർഗ്ഗംകളി തുടങ്ങിയ പരമ്പരാഗത-ഗോത്ര കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള വേദികൾ, തിയേറ്റർ, ലൈബ്രറി, മ്യൂസിയം എന്നിവയടക്കം വിപുലമായ സൗകര്യങ്ങളോടെയായിരിക്കും ഈ പാർക്ക് ഒരുക്കുക. കൂടാതെ അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി, നടൻ സലിം കുമാർ എന്നിവരുടെ സ്മരണയ്ക്കായി ഒരു കോടി രൂപ വീതവും, അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണയ്ക്കായി തൃശൂരിൽ പുതിയ മ്യൂസിക് അക്കാദമി സ്ഥാപിക്കാൻ അഞ്ച് കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Department of Cultural Affairs Kerala സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


