Priyadarshini Give Up Model proposed by Suresh Gopi

Priyadarshini Free Travel സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

Priyadarshini Free Travel: പ്രധാന വിവരങ്ങൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതി വിജയമാക്കാൻ സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ആനുകൂല്യം സ്വമേധയാ വേണ്ടെന്നുവെക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ പാചകവാതക സബ്സിഡി ഉപേക്ഷിക്കാനുള്ള ‘ഗിവ് അപ്പ്’ പദ്ധതിയെ ഉദാഹരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “എനിക്ക് സമ്പാദ്യമുണ്ട്, അതുകൊണ്ട് മറ്റൊരു നിർധനയായ സ്ത്രീയുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല” എന്ന് സാമ്പത്തിക ഭദ്രതയുള്ള യാത്രികർ തീരുമാനിച്ചാൽ മാത്രമേ പദ്ധതി അതിന്റെ പൂർണ്ണ അർത്ഥത്തിൽ വിജയിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയുടെ നിലനിൽപ്പിന് സാമ്പത്തികഭദ്രത അത്യന്താപേക്ഷിതമാണെന്നും, പദ്ധതി കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാൻ നല്ലൊരു സാമ്പത്തിക അടിത്തറ ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയും സാമ്പത്തിക വിദഗ്ധരും ചേർന്ന് ഇതിനായി മികച്ച പ്ലാൻ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ സുരേഷ് ഗോപി, സംസ്ഥാനത്തിന്റെ നന്മയ്ക്കായി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും കേരളത്തിൽ ഒരു ‘പോസിറ്റീവ് പൊളിറ്റിക്സ്’ വളർന്നുവരുമെന്ന് കരുതുന്നതായും പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.

ഔദ്യോഗിക വിവരങ്ങൾക്ക്

Kerala State Road Transport Corporation

സന്ദർശിക്കാം.

ഇവിടെ കാണുക

കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ