Pinarayi Satheesan Debate in Kerala Assembly
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ കടുത്ത വാക്പോര്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ധനസ്ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ ധവളപത്രം ഇറക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. നിയമസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിൻമേൽ സംസാരിക്കവെയാണ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കനത്ത ഭാഷയിൽ മറുപടി നൽകിയത്. “ധവളപത്രം വരുന്നുണ്ടെന്ന് പറഞ്ഞു, അത് വരുമ്പോൾ നമുക്ക് കാണാം. ധവളപത്രമെന്ന ഉമ്മാക്കി കാണിച്ച് ഞങ്ങളുടെ വായ അടപ്പിക്കാൻ നോക്കേണ്ട” എന്ന് പിണറായി വിജയൻ ആഞ്ഞടിച്ചു. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇന്ധനവില വർദ്ധനവിനെതിരെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പാലിക്കാൻ വി.ഡി. സതീശൻ തയ്യാറുണ്ടോ എന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ പെട്രോൾ, ഡീസൽ വിലവർദ്ധനവിന് കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ കുറ്റപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാർ തുടങ്ങിയ എണ്ണക്കമ്പനികളുടെ വിലനിർണ്ണയാധികാരം ബിജെപി ശക്തമായി തുടരുകയാണ്. 40 ശതമാനം ഡിസ്കൗണ്ടിൽ റഷ്യയിൽ നിന്നും വെനസ്വേലയിൽ നിന്നും ലഭിച്ചിരുന്ന എണ്ണ, അമേരിക്കയുടെയും ട്രംപിന്റെയും താല്പര്യങ്ങൾക്ക് വഴങ്ങി കേന്ദ്രം വേണ്ടെന്നുവെച്ചതാണ് ഇപ്പോഴത്തെ കടുത്ത വിലക്കയറ്റത്തിന് കാരണം. കേന്ദ്രം വില കൂട്ടുമ്പോഴെല്ലാം അതിന്റെ ബാധ്യത സംസ്ഥാനത്തിന്റെ മേൽ കെട്ടിവെക്കാനായിരുന്നു അന്ന് സതീശൻ ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി. 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇന്ധന നികുതി കൂട്ടിയിരുന്നില്ലെന്നും, 2018-ൽ ഒറ്റയടിക്ക് 509 കോടി രൂപയുടെ നികുതിയിളവ് ജനങ്ങൾക്ക് നൽകിയെന്നും ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ്, സംസ്ഥാന സർക്കാർ നികുതി കുറച്ച് ജനങ്ങൾക്ക് അടിയന്തര ആശ്വാസം നൽകണമെന്നും ആവശ്യപ്പെട്ടു. (Pinarayi Satheesan Debate)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Legislative Assembly
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


