Attappadi Madhu Case verdict by Kerala High Court
അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്ന ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. എന്നാൽ കേസിലെ മറ്റു പ്രതികളായ മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരുടെ ശിക്ഷാവിധി കോടതി ശരിവെച്ചു. നാലാം പ്രതിയെയും പതിനൊന്നാം പ്രതിയെയും വെറുതെവിട്ട വിചാരണ കോടതിയുടെ മുൻ ഉത്തരവും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിട്ടുണ്ട്. (Attappadi Madhu Case)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
High Court of Kerala
സന്ദർശിക്കാം.
അതേസമയം, പ്രതികൾക്കെതിരെ എസ്സി-എസ്ടി നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണ കോടതിയുടെ കണ്ടെത്തൽ ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പ്രതികൾക്കെതിരെയുള്ള എസ്സി-എസ്ടി വകുപ്പുകൾ കൂടി കോടതി അംഗീകരിച്ചതോടെ കേസിൽ നിർണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികളും മധുവിന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ വിശദമായി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്. പുതിയ വകുപ്പുകൾ കൂടി ഉൾപ്പെട്ട പശ്ചാത്തലത്തിൽ പ്രതികൾക്കുള്ള പുതുക്കിയ ശിക്ഷാവിധി ഉച്ചയ്ക്ക് 12:30-ന് കോടതി പ്രഖ്യാപിക്കും.
ഇവിടെ കാണുക


