Rini An George controversy reaction
മുഖ്യമന്ത്രി വി.ഡി. സതീശന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന സൈബർ അധിക്ഷേപങ്ങൾക്കും കോൺഗ്രസ് പ്രവർത്തകരുടെ കൂകിവിളികൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകി നടി റിനി ആൻ ജോർജ്. തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പരിഹസിച്ചുകൊണ്ട്, താൻ ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം തന്നെയാണെന്ന് നടി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് കൂവിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും, താൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഫോട്ടോ എടുത്തത് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും റിനി പരിഹാസരൂപേണ വ്യക്തമാക്കി. (Rini An George Controversy)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian National Congress
സന്ദർശിക്കാം.
വി.ഐ.പി പാസ് ഉപയോഗിച്ച് റിനി സത്യപ്രതിജ്ഞാ പന്തലിൽ പ്രവേശിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സാധാരണ പ്രവർത്തകർക്ക് പ്രവേശനം ലഭിക്കാതിരുന്നപ്പോൾ, പാർട്ടിക്കെതിരെ സംസാരിച്ച് പേരുദോഷം ഉണ്ടാക്കിയ റിനി എങ്ങനെ അവിടെ കയറിയെന്നും, അധികാരമുള്ളപ്പോഴെല്ലാം ഇത്തരം അവതാരങ്ങൾ വരുമെന്നും സ്വപ്നയെയും സരിതയെയും ഉപമിച്ച് വിജിൽ മോഹൻ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി, അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ‘കുഴിച്ചുമൂടാൻ നോക്കിയിട്ടും ഉയർന്നുവന്നവന്റെ പട്ടാഭിഷേകം’ എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വെച്ച് ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ നടിക്കെതിരെ കൂകിവിളിച്ചതും തുടർന്ന് രാഷ്ട്രീയ വിവാദം കൊഴുത്തതും.
ഇവിടെ കാണുക


