Pinarayi Opposition Leader statement by Saji Cheriyan
നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ യാതൊരുവിധ ഭിന്നതകളോ ചർച്ചകളോ നിലവിലില്ലെന്ന് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സജി ചെറിയാൻ. (Pinarayi Opposition Leader) തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിനെതിരെ പാർട്ടിയിൽ അതൃപ്തി പുകയുന്നു എന്ന രീതിയിൽ വരുന്ന മാധ്യമ വാർത്തകളെ അദ്ദേഹം പൂർണ്ണമായും തള്ളിപ്പറഞ്ഞു. പിണറായി വിജയൻ അത്ര മോശക്കാരനായ നേതാവാണോ എന്നും, എന്തിനാണ് ഇത്തരം അനാവശ്യ വിവാദങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതെന്നും സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
CPI(M)
സന്ദർശിക്കാം.
പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കാറുണ്ടെന്നും എന്നാൽ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ പാർട്ടി എടുത്ത തീരുമാനം ഐകകണ്ഠ്യേനയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം. നിയമസഭയിലും പുറത്തും സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടാൻ പിണറായി വിജയന്റെ പരിചയസമ്പത്ത് കരുത്താകുമെന്നും, വ്യക്തിഹത്യ നടത്താനുള്ള രാഷ്ട്രീയ എതിരാളികളുടെയും മാധ്യമങ്ങളുടെയും ശ്രമങ്ങൾ വിലപ്പോകില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.


