CBSE Class12 Results success in Trivandrum region
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. (CBSE Class12 Results) ഇത്തവണ 85.2 ശതമാനമാണ് രാജ്യത്തെ ആകെ വിജയശതമാനം; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. മേഖല അടിസ്ഥാനത്തിലുള്ള കണക്കുകളിൽ 95.62% വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയത്. ചെന്നൈ, ബംഗളൂരു മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇത്തവണയും ആൺകുട്ടികളെക്കാൾ 6.73 ശതമാനം അധികം വിജയം നേടി പെൺകുട്ടികൾ മികവ് പുലർത്തി. പരീക്ഷയെഴുതിയ 18 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് cbseresults.nic.in, results.cbse.in എന്നീ വെബ്സൈറ്റുകൾ വഴിയോ ഡിജിലോക്കർ, ഉമാംഗ് ആപ്പ് എന്നിവ വഴിയോ ഫലം അറിയാം. ഏറ്റവും കുറഞ്ഞ വിജയശതമാനം പ്രയാഗ്രാജ് മേഖലയിലാണ് (72.43%).
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Central Board of Secondary Education
സന്ദർശിക്കാം.


