Africa tectonic split in Turkana Rift region
ആഫ്രിക്കൻ ഭൂഖണ്ഡം വിചാരിച്ചതിലും വേഗത്തിൽ രണ്ടായി പിളരുകയാണെന്ന് പുതിയ പഠനങ്ങൾ. (Africa tectonic split) കെനിയയിലും എത്യോപ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ‘തുർക്കാന റിഫ്റ്റ് സിസ്റ്റത്തിൽ’ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ആഫ്രിക്കൻ ടെക്ടോണിക് പ്ലേറ്റ് നൂബിയൻ പ്ലേറ്റ്, സൊമാലി പ്ലേറ്റ് എന്നിങ്ങനെ രണ്ടായി പിളർന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്തെ ഭൂമിയുടെ പുറംപാളിക്ക് (Crust) വിചാരിച്ചതിലും കനം കുറവാണെന്നും ‘നെക്കിങ്’ എന്ന അതിവേഗ പ്രതിഭാസത്തിലൂടെയാണ് പ്രദേശം കടന്നുപോകുന്നതെന്നും ‘നേയ്ചർ കമ്യൂണിക്കേഷൻസ്’ ജേണൽ വ്യക്തമാക്കുന്നു. പ്രക്രിയ പൂർത്തിയാകുന്നതോടെ ആഫ്രിക്കയുടെ ഒരു ഭാഗം വേർപെടുകയും അവിടെ പുതിയൊരു സമുദ്രം രൂപപ്പെടുകയും ചെയ്യും. ലക്ഷക്കണക്കിന് വർഷങ്ങൾ എടുത്താകും ഈ ഭൂമിശാസ്ത്രപരമായ മാറ്റം പൂർണ്ണമാകുക.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Nature Communications
സന്ദർശിക്കാം.


