Ambulance at Thirunakkara bus stand after bus accident in Kottayam
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി വയോധികയ്ക്ക് ഗുരുതര പരിക്ക്. നട്ടാശ്ശേരി സ്വദേശിനിയും കൈത്തറി വികസന കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരിയുമായ റോസ് (70) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒൻപതരയോടെ ജോലിക്ക് എത്തിയപ്പോഴായിരുന്നു സംഭവം. യാത്ര ചെയ്തിരുന്ന ബസിൽ നിന്നിറങ്ങി അതിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ, ഡ്രൈവർ കാണാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
ബസ് സ്റ്റാൻഡിലെ പോലീസ് ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


