Police arrest accused in mosque robbery case
വയനാട് അമ്പലവയലിൽ ഉസ്താദിന്റെ വേഷം ധരിച്ചെത്തി പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂർ അരക്കിനാട് സ്വദേശി കുപ്പിയിൽ ഷംസുദ്ദീൻ (41) ആണ് അറസ്റ്റിലായത്. അമ്പലവയൽ – വടുവൻചാൽ പാതയിലെ മഞ്ഞപ്പാറ ജുമാ മസ്ജിദിലായിരുന്നു മോഷണം. പള്ളി ഓഫീസിലെ പൂട്ട് അറുത്തുമാറ്റി അകത്തുകടന്ന പ്രതി ഒന്നര ലക്ഷത്തിലധികം രൂപയാണ് കവർന്നത്. കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി പുതിയ താഴുപയോഗിച്ച് മുറി പൂട്ടിയ പ്രതി, താക്കോൽ സമീപത്ത് തന്നെ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. രാവിലെ പള്ളി സെക്രട്ടറി എത്തിയപ്പോഴാണ് പൂട്ട് മാറിയതായും മോഷണം നടന്നതായും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉസ്താദിന്റെ വേഷം ധരിച്ചാണ് ഇയാൾ പള്ളിയിലെത്തിയത്. സമാനമായ രീതിയിൽ മുൻപും പള്ളികളിൽ മോഷണം നടത്തിയിട്ടുള്ളയാളാണ് ഷംസുദ്ദീൻ എന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. [ഇവിടെ കാണുക](https://www.instagram.com/media7onlive/)


