POCSO Priest Arrest Shock

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ വൈദികൻ അറസ്റ്റിൽ. കണ്ണൂർ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരി ഫാദർ അഖിൽ ജോഷിയാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കേളകം പൊലീസാണ് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ വൈദികനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

About The Author


