Microsoft code red AI

എഐ (നിർമിതബുദ്ധി) രംഗത്തെ കടുത്ത മത്സരം നേരിടാൻ അടിയന്തര നടപടികളുമായി മൈക്രോസോഫ്റ്റ്. കമ്പനിയുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് സിഇഒ സത്യ നാദെല്ല മൈക്രോസോഫ്റ്റിൽ ‘കോപൈലറ്റ് കോഡ് റെഡ്’ പ്രഖ്യാപിച്ചു. ആന്ത്രോപിക്, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള വർധിച്ചുവരുന്ന ഭീഷണി നേരിടാനും എഐ അസിസ്റ്റന്റായ കോപൈലറ്റിന്റെ പ്രകടനം മെച്ചപ്പെടുത്താനുമാണ് ഈ നീക്കം. നേരത്തെ ചാറ്റ്ജിപിടിയുടെ വരവോടെ ഗൂഗിളും, പിന്നീട് ഗൂഗിളിന്റെ ജെമിനി 3-യുടെ കരുത്തിന് മുന്നിൽ ഓപ്പൺഎഐയും സമാനമായ രീതിയിൽ കോഡ് റെഡ് പ്രഖ്യാപിച്ചിരുന്നു. നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനൊപ്പം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് വിഭാഗമായ ‘അസ്യൂറിനെ’ (Azure) കൂടുതൽ ശക്തിപ്പെടുത്താനും എഐ അധിഷ്ഠിത സേവനങ്ങളിൽ മുൻതൂക്കം നിലനിർത്താനുമാണ് സത്യ നാദെല്ല ലക്ഷ്യമിടുന്നത്. തങ്ങളുടെ ക്ലൗഡ് ശേഷിയുടെ 30 ശതമാനത്തോളം ഇതിനോടകം തന്നെ എഐ വികസനത്തിനായി മൈക്രോസോഫ്റ്റ് മാറ്റിവെച്ചിട്ടുണ്ട്. സാങ്കേതിക ലോകത്തെ വമ്പന്മാർ തമ്മിലുള്ള എഐ യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്.

About The Author


