Train Speed 130kmph Shock

ദക്ഷിണ റെയിൽവേയുടെ സിഗ്നലിങ് സംവിധാനം നവീകരിക്കുന്നതോടെ തിരുവനന്തപുരം മുതൽ തിരുച്ചിറപ്പള്ളി വരെയുള്ള പാതയിൽ ട്രെയിനുകൾക്ക് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. പദ്ധതിക്കായി 92.31 കോടി രൂപ റെയിൽവേ അനുവദിച്ചു. യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനും റെയിൽവേ ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള വലിയൊരു ചുവടുവെപ്പാണിത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് കായംകുളം വരെയുള്ള സിഗ്നൽ സംവിധാനം പരിഷ്കരിക്കാൻ 38.70 കോടി രൂപയും പ്രത്യേകം അനുവദിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം പാതയുടെ നവീകരണം വിവിധ ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ഈ നവീകരണം പൂർത്തിയാകുന്നതോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള അനന്തപുരി എക്സ്പ്രസ് (20635), താംബരം-കൊല്ലം എക്സ്പ്രസ് എന്നിവയ്ക്ക് 130 കിലോമീറ്റർ വേഗതയിൽ ഓടാൻ സാധിക്കും. നിലവിൽ ചെന്നൈ-ആർക്കോണം, ചെന്നൈ-ഗുഡൂർ തുടങ്ങിയ റൂട്ടുകളിൽ ഈ വേഗത ലഭ്യമാണ്. തമിഴ്നാട്ടിലെ പ്രധാന റൂട്ടുകളെല്ലാം 130 കി.മീ വേഗതയിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്നും, ട്രാക്കുകളുടെ ഇരുവശവും കോൺക്രീറ്റ് വേലികൾ നിർമ്മിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

About The Author


