KKR vs PBKS Rain Shock

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള ആവേശകരമായ മത്സരം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. മത്സരം നടക്കാത്ത സാഹചര്യത്തിൽ ഇരു ടീമുകളും ഓരോ പോയന്റ് വീതം പങ്കുവെച്ചു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത 3.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിൽ നിൽക്കവെയാണ് വില്ലനായി മഴയെത്തിയത്. ഏകദേശം മൂന്ന് മണിക്കൂറോളം നിർത്താതെ പെയ്ത മഴ മാറിനിന്നെങ്കിലും, ഗ്രൗണ്ടിലെ നനഞ്ഞ ഔട്ട്ഫീൽഡ് കളി പുനരാരംഭിക്കാൻ തടസ്സമായി. അഞ്ച് ഓവർ വീതമുള്ള ചുരുങ്ങിയ മത്സരം നടത്താൻ പോലും സാഹചര്യമില്ലാത്തതിനാലാണ് കളി ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയന്റോടെ പഞ്ചാബ് കിങ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. എന്നാൽ മൂന്ന് കളികളിൽ നിന്ന് കേവലം ഒരു പോയന്റ് മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ടൂർണമെന്റിലെ തുടക്കത്തിൽ തന്നെ പോയന്റ് പട്ടികയിലെ സ്ഥാനങ്ങൾ നിർണ്ണയിക്കുന്നതിൽ ഈ മഴക്കളി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

About The Author


