Bird Flu Confirmed in Kozhikode

കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചതിനെത്തുടർന്ന് കടുത്ത ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കിണാശ്ശേരി, ഒളവണ്ണ, കക്കോടി, പനങ്ങാട്, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിളുകളിൽ എച്ച്5എൻ1 (H5N1) വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയത്.
രോഗം പടരുന്നത് തടയാനായി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രണ്ടായിരത്തിലധികം വളർത്തുപക്ഷികളെ (കോഴി, താറാവ്, ലവ് ബേർഡ്സ് ഉൾപ്പെടെ) ദ്രുതകർമ്മ സേനയുടെ (Rapid Response Team) നേതൃത്വത്തിൽ കൊന്നൊടുക്കി. തുടർന്ന് ഇവയെ ശാസ്ത്രീയമായി സംസ്കരിക്കുകയും പ്രദേശം അണുവിമുക്തമാക്കുകയും ചെയ്തു. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ കോഴിയിറച്ചി, മുട്ട എന്നിവയുടെ വിൽപനയ്ക്കും കടത്തലിനും ജില്ലാ ഭരണകൂടം താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നിരീക്ഷണങ്ങളും ‘മോപ്പിംഗ്’ പ്രവർത്തനങ്ങളും തുടരുമെന്ന് അധികൃതർ അറിയിച്ചു.

https://www.instagram.com/media7onlive/p/DWocjBNE86Q/
About The Author


