Derby Actor Ameen Opens Up on Negative Reviews

സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ‘ഡർബി’ എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെയും നെഗറ്റീവ് റിവ്യൂകളെയും കുറിച്ച് വെളിപ്പെടുത്തലുമായി ചിത്രത്തിലെ പ്രധാന താരം അമീൻ. സിനിമയുടെ റിലീസ് ദിനത്തിൽ ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും വൈകുന്നേരത്തോടെ ബോധപൂർവമായ നെഗറ്റീവ് റിവ്യൂകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയെന്ന് അമീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് വലിയ രീതിയിലുള്ള ആശയക്കുഴപ്പമുണ്ടാക്കിയെന്നും ചിത്രം പരാജയപ്പെട്ടുവെന്ന് വരെ അണിയറപ്രവർത്തകർ ഭയപ്പെട്ടുവെന്നും താരം തുറന്നു പറഞ്ഞു.
ശനി, ഞായർ ദിവസങ്ങളിൽ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും എന്നാൽ നേരിട്ട് തിയറ്ററുകളിൽ എത്തിയപ്പോൾ ലഭിച്ച പ്രതികരണം അദ്ഭുതപ്പെടുത്തിയെന്നും അമീൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് പ്രചരണങ്ങൾക്കപ്പുറം സിനിമ കണ്ട സാധാരണ പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടുന്നുണ്ടെന്നും തനിക്ക് നേരിട്ട് ലഭിക്കുന്ന സന്ദേശങ്ങൾ പോസിറ്റീവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു ചെറിയ സിനിമയാണെന്നും വലിയ ചിത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും പറഞ്ഞ അമീൻ, പ്രചരിക്കുന്ന അനാവശ്യ നെഗറ്റീവ് റിവ്യൂസിലെ അത്രയും മോശം കാര്യങ്ങൾ സിനിമയിലില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. യുവനിര ഒന്നിച്ച ഈ സ്പോർട്സ് ഡ്രാമയ്ക്ക് പ്രേക്ഷക പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

https://www.instagram.com/media7onlive/p/DWiq1qdjv3r/
About The Author


