Stray Dog Attack in Kozhikode Injures 8, Including Child

കോഴിക്കോട്: നഗരപരിധിയിലുള്ള പാലാഴി തലാഞ്ചേരിയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണം. വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരി ഉൾപ്പെടെ എട്ടുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ സംഭവങ്ങൾ അരങ്ങേറിയത്. വീടിനു മുന്നിലെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ നായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും, തുടർന്ന് വഴിയിലൂടെ യാത്ര ചെയ്തവർക്കും നേരെ നായ പാഞ്ഞടുത്തു.
ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്. അക്രമാസക്തനായ നായയെ പിടികൂടാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

About The Author


