Kerala Murder Accused Arrested in Bengaluru After 12 Years

013-ൽ മലപ്പുറം അരീക്കോട് നടന്ന നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ പ്രതി പന്ത്രണ്ട് വർഷത്തെ ഒളിവിൽ ജീവിതത്തിന് ശേഷം പിടിയിലായി. അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സ്വന്തം ഭാര്യ സാബിറയെയും രണ്ട് മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഷരീഫ്, പേര് മാറ്റിയും മറ്റും വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ഇയാൾക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ 2014 ഏപ്രിലിൽ വിചാരണക്കായി കോടതിയിൽ ഹാജരാകാതെ ഇയാൾ നാടുവിടുകയായിരുന്നു. തുടർന്ന് പന്ത്രണ്ട് വർഷത്തോളം പോലീസിനെ വെട്ടിച്ച് ബെംഗളൂരുവിൽ പുതിയ ജീവിതം നയിച്ചു വരികയായിരുന്നു ഷരീഫ്. വർഷങ്ങളായി മുടങ്ങിക്കിടന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കുകയും ശാസ്ത്രീയമായ തെളിവുകളുടെയും ഫോൺ ലൊക്കേഷന്റെയും അടിസ്ഥാനത്തിൽ ഇയാളെ ബെംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു.

About The Author


